Latest News

രാം ഗോപാല്‍ വര്‍മ ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലറില്‍ നിറയുന്നത് ലൈംഗികതയുടെ അതിപ്രസരം; രംഗീല എന്ന ഹിറ്റ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ നിറച്ചെത്തുന്ന ചിത്രത്തിന് നേരെ ഉയരുന്നത് രൂക്ഷ വിമര്‍ശനം

Malayalilife
രാം ഗോപാല്‍ വര്‍മ ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലറില്‍ നിറയുന്നത് ലൈംഗികതയുടെ അതിപ്രസരം; രംഗീല എന്ന ഹിറ്റ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ നിറച്ചെത്തുന്ന ചിത്രത്തിന് നേരെ ഉയരുന്നത് രൂക്ഷ വിമര്‍ശനം

രാം ഗോപാല്‍ വര്‍മയുടെ ഹിറ്റ് സിനിമ ആണ് രംഗീല. ഒരു തലമുറയെ ഹരം കൊള്ളിച്ച പാട്ടുകളും രംഗങ്ങളും നിറഞ്ഞ ഈ ചിത്രത്തിന് ബ്യൂട്ടിഫുള്‍ എന്ന പേരില്‍ ഒരു ഓര്‍മ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ആന്‍ ഓഡ് ടു രംഗീല എന്ന ക്യാപ്ഷനോട് കൂടി പുറത്തിറങ്ങിയ ബ്യൂട്ടിഫുളിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു.ട്രെയിലര്‍ പുറത്ത് വന്നതോടെ വിമര്‍ശനങ്ങളും ഉയര്‍ന്ന് തുടങ്ങി.പാര്‍ത് സുരിയും നൈന ഗാംഗുലിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. അമിതമായ ഗ്ലാമര്‍ രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. 

ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രം  രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലര്‍ ട്വീറ്റ് ചെയ്തുകൊണ്ട് രാം ഗോപാല്‍ വര്‍മ പറഞ്ഞത്.ചേരിനിവാസികളായ രണ്ട് പേര്‍ പ്രണയത്തിലാകുന്നു, എന്നാല്‍ അതില്‍ ഒരാള്‍ പെട്ടെന്ന് വലിയ നിലയില്‍ എത്തുന്നതും അതിന് ശേഷമുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

ആമിര്‍ ഖാനും ഊര്‍മിളയും ജാക്കി ഷ്രോഫും പ്രധാന വേഷത്തില്‍ എത്തിയ രംഗീല ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് പാദങ്ങളില്‍ ഒന്നാണ്. രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമക്ക് ഒരു സ്മരണാഞ്ജലി ആയ ബ്യൂട്ടിഫുള്‍ നിര്‍മിക്കുന്നത്. അഗസ്ത്യ മഞ്ജു ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് രാം ഗോപാല്‍ വര്‍മ്മ ഈ സിനിമയെ വിശേഷിപ്പിച്ചത്.

ഒരു സംഭാഷണം പോലും ഇല്ലാതെയാണ് ബ്യൂട്ടിഫുളിന്റെ മൂന്നു മിനിറ്റ് ദൈര്‍ഘ്യം ഉള്ള ട്രെയിലര്‍ പുറത്തു വന്നത്. രംഗീലയെ ഓര്‍മിപ്പിക്കുന്നതാണ് ട്രെയിലറിലെ ഒരു രംഗവും. 

beautiful telugu movie trailor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES