Latest News

എനിക്ക് മത്തി മതി; എന്നാല്‍ മത്തി ബിരിയാണി കിട്ടുന്ന കടം നോക്കാമെന്ന് വിനീത് ശ്രീനിവാസന്‍; ലൊക്കേഷന്‍ ചിരിക്കാഴ്ചകളുമായി തങ്കം ടീം, വീഡിയോ

Malayalilife
 എനിക്ക് മത്തി മതി; എന്നാല്‍ മത്തി ബിരിയാണി കിട്ടുന്ന കടം നോക്കാമെന്ന് വിനീത് ശ്രീനിവാസന്‍; ലൊക്കേഷന്‍ ചിരിക്കാഴ്ചകളുമായി തങ്കം ടീം, വീഡിയോ

വിനീത് ശ്രീനിവാസനും ബിജുമേനോനും മുഖ്യവേഷങ്ങളിലെത്തുന്ന 'തങ്കം' എന്ന ചിത്രത്തിന്റെ അണിയറക്കാഴ്ചകളുടെ വീഡിയോ പുറത്തിറങ്ങി. ഷൂട്ടിംഗ് സെറ്റിലെ രസകരമായ നിമിഷങ്ങള്‍ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസാണ് പുറത്തുവിട്ടത്.

നവാഗതനായ സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളുമുണ്ട്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേയ്ക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടന്‍ കൊച്ചുപ്രേമന്‍ അവസാനമായി അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നാണിത്.

 

Read more topics: # തങ്കം'
behind the scene video thankam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES