മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നടി ഭാമ. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും നടി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരം മലയാളത്തിന് പുറമെ തമിഴിലും , തെലുങ്കിലും, കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹം ശേഷം സിനിമയില്‍ ഒന്നും ഭാമ അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.
ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹശേഷമായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് താരം. സോഷ്യല്‍മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ദുബായ് യാത്രയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ദുബൈയില്‍ ആര്‍ജെയായി ജോലി നോക്കുന്ന നടി മീരാ നന്ദനെകണ്ട സന്തോഷം ഭാമപങ്കുവെച്ചത്. ദുബായ് ടൈംസ് എന്ന ക്യാപ്ഷനോടെയായാണ് ഭാമ ഫോട്ടോ പങ്കുവെച്ചത്. ഷോര്‍ട്സും ടീഷര്‍ട്ടുമായിരുന്നു ഭാമയുടെ വേഷം. ഈ ലുക്ക് കിടുക്കിയെന്ന കമന്റും ചിത്രത്തിന് താഴെയുണ്ട്. പതിവ്പോലെ തന്നെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തിയിരുന്നു
2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം നടന്നത്.കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുണ്‍ ആണ് ഭാമയെ വിവാഹം ചെയ്തത്.
കഴിഞ്ഞ വര്‍ഷമാണ് ഭാമയ്ക്കും അരുണിനും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്.
മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചുഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു.രണ്ട് വര്‍ഷമായി ദുബായിലെ റേഡിയോ കമ്പനികളില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചുവരുന്നു.