Latest News

വെല്‍ക്കം ബാക്ക് ഭാവന;  ഭാവനയെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്ത് മാധവന്‍, കുഞ്ചാക്കോ, ടോവിനോ, മഞ്ജു പാര്‍വ്വതി തുടങ്ങിയ സഹതാരങ്ങള്‍;  നടി നായികയായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രമേമുണ്ടാര്‍ന്ന് നാളെ തിയേറ്ററിലെത്തുമ്പോള്‍ പുതിയ വീഡിയോയുമായി നടി

Malayalilife
വെല്‍ക്കം ബാക്ക് ഭാവന;  ഭാവനയെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്ത് മാധവന്‍, കുഞ്ചാക്കോ, ടോവിനോ, മഞ്ജു പാര്‍വ്വതി തുടങ്ങിയ സഹതാരങ്ങള്‍;  നടി നായികയായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രമേമുണ്ടാര്‍ന്ന് നാളെ തിയേറ്ററിലെത്തുമ്പോള്‍ പുതിയ വീഡിയോയുമായി നടി

ഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും ബിഗ് സ്‌ക്രീനിലെത്തുകയാണ്. ഭാവന നായികയായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം നാളെ റീലിസിനൊരുങ്ങുമ്പോള്‍ ഭാവനയുടെ മടങ്ങിവരവിന് ആശംസകളറിയിത്ത് സുഹൃത്തുക്കളായ സഹതാരങ്ങള്‍. മഞ്ജുവാര്യര്‍, പാര്‍വതി, കുഞ്ചാക്കോ ബോബന്‍, പ്രിയാ മണി, ജാക്കി ഷെറോഫ് , മാധവന്‍ , ജിതേഷ് പിള്ള തുടങ്ങിയവരാണ് ആശംസയുമായെത്തിയിരിക്കുന്നത്.

ആദില്‍ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. വെല്‍ക്കം ബാക്ക് ഭാവനഎന്ന് പറഞ്ഞാണ് പ്രിയ കൂട്ടുക്കാരിയെ അവര്‍ വീണ്ടും മലയാള കരയിലെ ബിഗ് സ്‌ക്രീനിലേക്ക് സ്വാഗതം ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന തന്നെയാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്. കുഞ്ചാക്കോ ബോബന്‍, മാധവന്‍, ടൊവിനോ, പാര്‍വതി തിരുവോത്ത്, ജാക്കി ുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പും വീഡിയോയ്ക്ക് താഴെ ഭാവന പങ്കുവച്ചിട്ടുണ്ട്.താരങ്ങള്‍ മാത്രമല്ല ആരാധകരും ഭാവനെ സ്വാഗതം ചെയ്യുകയാണ് കമന്റ് ബോക്സിലൂടെ

റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷറഫ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അശോകന്‍, ഷെബിന്‍ ബെന്‍സന്‍, അനാര്‍ക്കലി നാസര്‍, സാനിയ റാഫി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

 

bhavana comeback video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES