മലയാള സിനിമാപ്രേമികള്‍ക്ക് സുപരിചിതനാണ് ബിബിന്‍ ജോര്‍ജ്ജ്. തിരക്കഥാകൃത്തും നടനായുമൊക്ക തിളങ്ങുന്ന താരത്തിന് ഒരു മാസം മുമ്പാണ് മകള്‍ ജനിച്ചിരിക്കയാണ്. തനിക്ക് കുഞ്ഞു പിറന്ന സന്തോഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അതേസമയം കുഞ്ഞുമായി പങ്കുവച്ച ചിത്രം പങ്കുവച്ചതിന് താഴെ വന്ന മോശപ്പെട്ട ഒരു കമന്റിനെകുറിച്ചും സൈബര്‍ ആക്രമണത്തെപറ്റിയും നെഞ്ചുപൊട്ടുന്ന വെളിപ്പെടുത്തല്‍ താരം നടത്തിയിരിക്കയാണ്.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഒരു പഴയ ബോബ് കഥ, ഒരു യമണ്ടന്‍ പ്രേമ കഥ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ് എന്നിവരുടെത്. പിന്നീട് നടന്‍മാരായും ഇവര്‍ പേരെടുത്തു. കഴിഞ്ഞ വര്‍ഷം മെയിലാണ് ബിബിന്‍ വിവാഹിതനായത്. ഫിലോമിന ഗ്രീഷ്മയെയാണ് ബിബിന്‍ ജീവിതസഖിയാക്കിയത്. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ബിബിന്‍ ഒരു മകളുടെ പിതാവായത്. കുഞ്ഞു ജനിച്ച വാര്‍ത്ത മകളുടെ ചിത്രം പങ്കുവച്ചാണ് ബിബിന്‍ അറിയിച്ചത്. നല്ലൊരു ഉരുക്കുവനിതയെ ഞാന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നുവെന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. എന്നാല്‍ ചിത്രം വൈറലായതിന് പിന്നാലെ ചിത്രത്തിന് എത്തിയ കമന്റുക്ള്‍ തന്നെ വേദനിപ്പിച്ചെന്നാണ് ബിബിന്‍ പറയുന്നത്.
ഒരു സിനിമ ഇഷ്ടമായില്ലെന്നും അത് പറയാനുള്ള അവകാശമെല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രവണത തെറി വിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെ വലിച്ചിഴയ്ക്കുന്നതുമൊക്കെയാണ്. എന്റെ കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ അവള്‍ക്കൊപ്പമുള്ള പടം ഞാന്‍ പോസ്റ്റ് ചെയ്തു. ഉരുക്കുവനിത എന്ന അടിക്കുറിപ്പോടെയാണ് ഞാന്‍ പോസ്റ്റ് ചെയ്തത്. അത് സിനിമാഗ്രൂപ്പുകളില്‍ പ്രചരിച്ചു. ഒരു സിനിമാഗ്രൂപ്പില്‍ ഏതോ ഒരാള്‍ തന്റെ മകള്‍ എങ്ങനെ ഉരുക്കുവനിതയാവുമെന്ന് ചോദിച്ചു. ഇത് അവന്റെ കുഞ്ഞാണെങ്കില്‍ അവനെപോലുള്ള വൈകല്യം അതിനുമുണ്ടാകും ആ ഭാഗത്തെയാകും ഉരുക്കെന്ന് പറഞ്ഞതെന്നായിരുന്നു
മറ്റൊരാളുടെ കമന്റ്. ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞ കമന്റായിരുന്നു അത്. കുഞ്ഞിനെപ്പോലും വെറുതെ വിടുന്നില്ലെന്നത് സങ്കടകരമായ കാര്യമാണ്. എന്ത്ര ക്രൂരമാണ് ഇതെന്നും താനെന്ത് ചെയ്തിട്ടാണ് ഇത്തരത്തില്‍ പറയുന്നതെന്നും ബിബിന്‍ ചോദിക്കുന്നു.