ഇരുപതാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയോടുള്ള കടുത്ത പ്രണയം വാക്കുകളിലൂടെ പങ്കുവെച്ച് സംഗീത സംവിധായകന്‍ ബിജിപാല്‍. ശാന്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജിപാല്‍ ഹൃദയസ്പര്‍ശിയായ വാക്കുകളും കുറിച്ചത്.ബിജിപാലിന്റെയും ഭാര്യ ശാന്തിയുടെയും ഇരുപതാം വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ.
'രണ്ട് ദശാബ്ധങ്ങള്‍ക്ക് മുന്‍പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം. ഞങ്ങളെന്ന സംഗീതം. ബിജിപാല്‍ കുറിച്ചു.
2002 ജൂണ്‍ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഓഗസ്റ്റ് 29-ന് 36-ാം വയസിലാണ് ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറഞ്ഞത്.