Latest News

സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്;പ്രതികരണവുമായി ബിജിപാൽ

Malayalilife
സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്;പ്രതികരണവുമായി ബിജിപാൽ

സംഗീത ലോകത്ത് നിന്ന്  ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക്  നല്‍കിയതുമായി ബന്ധപ്പെട്ട് വന്ന എതിര്‍പ്പുകള്‍ക്ക്  മറുപടി ഉയര്‍ന്നുവന്നിരുന്നു. നിരവധി പേരാണ് നഞ്ചിയമ്മയെ അനുകൂലിച്ചതും പ്രതികൂലിച്ചും എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സംഗീത സംവിധായകന്‍ ബിജിബാല്‍ നഞ്ചിയമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

‘സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ’ എന്ന് കുറിച്ചുകൊണ്ട് നഞ്ചിയമ്മയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികള്‍ ഉണ്ട് എന്നും അര്‍ഹിച്ച അംഗീകാരം ആണ് നഞ്ചിയമ്മയ്ക്ക് കിട്ടിയത് എന്നും  ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ലഎന്ന ലിനുവിന്റെ   വിമര്‍ശനത്തിനെതിരെ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് പ്രതികരിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.’അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്നാണ് ലിനു ലാല്‍ ചോദിച്ചത്.
 

Read more topics: # bijipal,# words about nanchiyamma
bijipal words about nanchiyamma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES