Latest News

തന്റെ കലാരംഗത്തേക്കുള്ള കടന്നു വരവ് അത്ര സുഖരമല്ലെ; സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോകുമ്പോള്‍ അടിമുടി നോക്കും;ബിബിന്‍ ജോര്‍ജ്ജ് അനുഭവങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍

Malayalilife
 തന്റെ കലാരംഗത്തേക്കുള്ള കടന്നു വരവ് അത്ര സുഖരമല്ലെ; സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോകുമ്പോള്‍ അടിമുടി നോക്കും;ബിബിന്‍ ജോര്‍ജ്ജ് അനുഭവങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍

ചുരുങ്ങിയ കാലത്തിനകം മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത അഭിനേതാവാണ് ബിബിന്‍ ജോര്‍ജ്ജ്.തിരക്കഥാകൃത്തായി തുടങ്ങിയ ബിബിന്‍ നടനായി നിരവധി വേഷങ്ങളിലെത്തി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിക്കഴിഞ്ഞു. നായകവേഷവും വില്ലന്‍ വേഷവും തനിക്ക് ഒരുപോലെ ഇണങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ തന്റെ കലാരംഗത്തേക്കുള്ള കടന്നു വരവ് അത്ര സുഖരമല്ലെന്ന് അടുത്തിടെ താരം സിനിമ പാരഡൈസോ ക്ലബിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

എനിക്ക് എന്റേതായ പ്രശ്‌നങ്ങങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കിയത് മറ്റൊരുവന്റെ വായില്‍ നിന്നാണ്. എന്റെ ഈ അവസ്ഥ വച്ച് ഞാന്‍ വല്ല ടെലിഫോണ്‍ ബൂത്തിലോ, ലോട്ടറി കച്ചവടമോ, പിഎസ്സി പരീക്ഷയെഴുതി ഗവണ്‍മെന്റ് ജോലിയിലോ ഇരിക്കേണ്ടതാണ്. ഞാന്‍ സ്റ്റേജില്‍ പാട്ട് പാഠുമ്പോള്‍ ആളുകളുടെ മുഖത്ത് എപ്പോഴും സെന്റി ഭാവമായിരുന്നു.എന്നാല്‍ പ്രശ്നങ്ങളെ അതിജീവിക്കാന്‍ കരുത്തായത് എന്റെ അപ്പച്ചിയും അമ്മച്ചിയുമാണ്.

അക്കാലത്ത് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോകുമ്പോള്‍ അവര്‍ അടിമുടി എന്നെ നോക്കും. ആ നോക്കില്‍ തന്നെ ഞാന്‍ വേദനിക്കും''. ബിബിന്‍ വ്യക്തമാക്കി.പിന്നീട് കലാഭവനില്‍ ചേര്‍ന്ന കാലത്ത് സ്‌കിറ്റ് കളിക്കാന്‍ പോകുമ്പോള്‍ കൂട്ടത്തില്‍ കൂട്ടാറില്ലായിരുന്നുവെന്നും ബിബിന്‍ അഭിമുഖത്തില്‍ പറഞ്ഞു

ബിബിന്‍ നായകനായ ഏറ്റവും പുതിയ ചിത്രമായ മാര്‍ഗംകളിയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് സുഹൃത്ത് വിഷ്ണു ഉണ്ണികൃഷ്ണനുമൊത്ത് ബിബിന്‍ തിരക്കഥയൊരുക്കിയിട്ടുണ്ട്. ബിബിന്‍ ആദ്യമായി നായകനായി അഭിനയിച്ച ഒരു പഴയ ബോംബ് കഥ എന്ന ചിത്രം റിലീസ് ചെയ്തത് കഴിഞ്ഞ വര്‍ഷമായിരുന്നു.

bipin-george-says-about-entry-in-industry-

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES