Latest News

സി.ബി.ഐ പരമ്പരയുമായി വീണ്ടും എന്‍.എസ് സ്വാമി- കെ മധു കൂട്ട്‌കെട്ട്; സേതുരമയ്യരിന്റെ ഈ വരവ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിക്കാന്‍; സി.ബി.ഐ കഥയുമായി മമ്മൂട്ടി എത്തുന്നതും കാത്ത് ആരാധകരും 

Malayalilife
സി.ബി.ഐ പരമ്പരയുമായി വീണ്ടും എന്‍.എസ് സ്വാമി- കെ മധു കൂട്ട്‌കെട്ട്; സേതുരമയ്യരിന്റെ ഈ വരവ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിക്കാന്‍; സി.ബി.ഐ കഥയുമായി മമ്മൂട്ടി എത്തുന്നതും കാത്ത് ആരാധകരും 

ലയാളത്തില്‍ ഹിറ്റ് തീര്‍ത്ത സി.ബി.ഐ സീരീസിന്റെ അഞ്ചാംഭാഗം വെള്ളിത്തിരയിലേക്ക്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത് സി.ബി.ഐ പരമ്പരയുമായി എത്തുമ്പോള്‍ സേതുരാമയ്യരുടെ പുതിയ അന്വേഷണം എന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടുമെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.സിബിഐ സിനിമകള്‍ വിജയമാക്കിയ കെ മധു അവസാനം സംവിധാനം ചെയ്തത് 2012ല്‍ ബാങ്കിംഗ് ഹവേഴ്‌സ് 10-4 ആയിരുന്നു.

സിബിഐ ചിത്രങ്ങളില്‍ രണ്ടെണ്ണം നിര്‍മ്മിച്ചത് കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപയായിരുന്നു. രണ്ടു ചിത്രങ്ങള്‍ കൂടി 2019ല്‍ നിര്‍മ്മിക്കുമെന്ന് കെ മധു നേരത്തെ അറിയിച്ചിരുന്നു. സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്നും കെ മധു നേരത്തെ അറിയിച്ചിരുന്നു. എന്തായാലും കെ മധുവിന്റെ സംവിധാനത്തില്‍ സേതുരാമയ്യര്‍ സിബിഐ വീണ്ടും എത്തുമ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കും.

മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം പ്രദര്‍ശനത്തിനെത്തിയത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് ഹിറ്റായി. 1989ല്‍ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കില്‍ വന്‍ വിജയമായിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷം 'സേതുരാമയ്യര്‍ സിബിഐ' എന്ന മൂന്നാം ഭാഗവുമെത്തി. 2005ലാണ് നാലാം ഭാഗമായ 'നേരറിയാന്‍ സിബിഐ' പ്രദര്‍ശനത്തിന് എത്തിയത്.

cbi series mammoty sethuraman iyyer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES