മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് നടൻ കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരത്തിന് പ്രേക്ഷമനസ്സിൽ ഇടം നേടാനും കഴിഞ്ഞു. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ കോളേജ് കാല ഓര്‍മ്മകള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലുടെ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ചാക്കോച്ചന്‍ ചാക്കോച്ചന്‍ സോഷ്യൽ മീഡിയയിലൂടെ കൂട്ടുകാരന്റെ കടം വാങ്ങിയ യമഹയില്‍ മഴയത്ത് ക്ലാസ് കട്ട് ചെയ്തുപോയപ്പോൾ എടുത്ത മനോഹരമായ ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ കലാലയ ചിത്രം ബാക്ക് ബെഞ്ചര്‍ ജീവിതം എന്ന് കൂടി പറഞ്ഞുകൊണ്ടാണ് പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം പഴയകാല ചിത്രം അയച്ചുതന്ന സുഹൃത്ത് വിനീതിന് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. നടന്‍ ബികോം ബിരുദം ആലപ്പുഴയിലെ എസ്ഡി കോളേജിലായിരുന്നു പൂര്‍ത്തിയാക്കിയിരുന്നത്. ബാക്ക് ബെഞ്ചര്‍ ആണെങ്കിലും പഠനത്തിൽ അത്ര ഉഴപ്പൊന്നും കാണിച്ചിട്ടില്ല. ചാക്കോച്ചന്‍ 1997ല്‍ ബികോം ബിരുദം ഒന്നാം ക്ലാസോടെയാണ് പൂര്‍ത്തിയാക്കിയത്.
ചാക്കോച്ചന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തിപ്രാവ് ആ വര്‍ഷം തന്നെയായിരുന്നു വലിയ വിജയം നേടിയിരുന്നതും. ചിത്രം ഏറെ തരംഗമാകുകയും ചെയ്‌തിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് ഫാസില്‍ സംവിധാനം ചെയ്ത സിനിമയില്‍ വേഷമിട്ടിരുന്നത്. നിരവധി ക്യാമ്പസ് ചിത്രങ്ങൾ മലയാള സിനിമയിൽ താരത്തിന് അഭിനയിക്കാനും സാധിച്ചിരുന്നു. താരത്തിന് ചിത്രം പ്രേക്ഷരെ സ്വാധീനിക്കാൻ തുടങ്ങിയതോടെ ന്നീട് അന്യഭാഷകളിലേക്കും റീമേക്ക് ചെയ്‌തിരുന്നു.
സോഷ്യൽ മീഡിയയിൽ എല്ലാം ഏറെ സജീവമായ താരം ഇപ്പോൾ ലോക്ക് ഡൗൺ കാലമായതിനാൽ തന്നെ കുടുംബത്തോടൊപ്പം കഴിയുകയുമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കവച്ച് എത്താറുമുണ്ട്. താരത്തിന്റെ മിക്ക പോസ്റ്റുകൾക്കും വൻ സ്വീകൈയതായാണ് ഉള്ളത്. ചാക്കോച്ചന്റെ കരിയറില്‍ ഈ വര്‍ഷമാദ്യം അഞ്ചാം പാതിര എന്ന ത്രില്ലര്‍ ചിത്രത്തിന്റെ വിജയം ഒരു വലിയ വഴിത്തിരിവാണ് സമ്മാനിച്ചിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ അണിയറയില്‍ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.