മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനൊപ്പമുള്ള മകന്‍ നീലന്റെ ചിത്രം പങ്കുവച്ച് യുവനടന്‍ ചന്ദുനാഥ്.പുത്രന്റെ ഭാഗ്യം എന്ന ക്യാപ്ഷനോടെ പങ്ക് വച്ച ചിത്രം മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയാണ്. ചിത്രത്തിനൊപ്പം ചന്ദുനാഥ് കുറിച്ചതിങ്ങനെച
മകന്‍ നീലന്‍ എന്നു വിളിക്കുന്ന നീലാംശിനെ മോഹന്‍ ലാല്‍ എടുത്തു കൊണ്ടു നില്‍ക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചത്.'പുത്രന്റെ ഭാഗ്യം. ഇപ്പൊ നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞ് ഇരിക്കുന്നതെന്ന്..അറിഞ്ഞോളും. കൊച്ചു സന്തോഷങ്ങള്‍'.. എന്നാണ് ചന്തുനാഥ് ചിത്രത്തോടൊപ്പം കുറിച്ചത്.
ട്വല്‍ത്ത് മാന്‍ എന്ന സിനിമയുടെ ലൊക്കേഷനിന്‍ നിന്നുള്ളതാണ് ഈ മനോഹര ചിത്രം. നിരവധിപ്പേരാണ് ചന്തുനാഥ് പങ്കുവച്ച ഈ ചിത്രത്തിന് ഇഷ്ടമമറിയിച്ച് എത്തുന്നത്. കോളജ് അധ്യാപികയായ സ്വാതിയാണ് ചന്തുനാഥിന്റെ ഭാര്യ.പതിനെട്ടാം പടി' എന്ന ചിത്രത്തില്‍ ജോയ് ഏബ്രഹാം പാലയ്ക്കല്‍ എത്ത കഥാപാത്രമായി എ്ത്തി സുപരിചിതനായ നടനാണ് ചന്ദുനാഥ്.