Latest News

ചന്ദ്രമുഖി 2' ; കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

Malayalilife
 ചന്ദ്രമുഖി 2' ; കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന  'ചന്ദ്രമുഖി 2'ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. 

'പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷന്‍സുമായി ഞങ്ങള്‍ സഹകരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്ന ആറാമത്തെ ചിത്രമാണ്. ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷന്‍ വ്യാപിപ്പിക്കുകയും കൂടി ചെയ്തതോടെ ലൈക്ക പ്രൊഡക്ഷന്‍സുമായി തുടര്‍ന്നും ചിത്രങ്ങള്‍ പ്രതീക്ഷിക്കാം. ' ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍.

 സെപ്റ്റംബര്‍ 28നാണ് ചിത്രം തീയേറ്ററില്‍ റിലീസിനായി ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. ബോളിവുഡ് സ്റ്റാര്‍ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയര്‍ ഡയറക്ടര്‍ പി.വാസുവാണ് സംവിധാനം ചെയ്യുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'. മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ 'ലൈക്ക പ്രൊഡക്ഷന്‍സ്'ന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേട്ടയിന്‍ രാജ ആയിട്ടാണ് രാഘവ ലോറന്‍സ് എത്തുന്നത്.

18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടര്‍ച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്. 

'ചന്ദ്രമുഖി 2'ന്റെ ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയിലാണ്. ഹൊറര്‍നോടൊപ്പം നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. പി ആര്‍ ഒ - ശബരി

Read more topics: # ചന്ദ്രമുഖി 2'
chandramukhi 2 shree gokulam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES