Latest News

ഷൂട്ടിങ് ലൊക്കേഷനിലേക്ക് കാറിലെത്തിയ നാലംഗ സംഘം കടത്തിയത് കൊണ്ട് പോയത് 80 പേര്‍ക്കുള്ള പൊറോട്ടയും ചിക്കന്‍ കറിയും; സംഭവം കണ്ണൂരില്‍ നടക്കുന്ന നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ലൊക്കേഷനില്‍; മോഷണം വീഡിയോയില്‍ പകര്‍ത്തിയ സമീപവാസിയായ യുവാവിന് നേരെ മര്‍ദ്ദനവും

Malayalilife

സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് കാറിലെത്തിയ നാലംഗസംഘം ഭക്ഷണവുമായി കടന്നു. ഇന്നലെ രാത്രി 10ഓടെ കാഞ്ഞിലേരിയിലായിരുന്നു സംഭവം.നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം 'പടവെട്ടി'ന്റെ സെറ്റില്‍ ആയിരുന്നു മോഷണം. അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കഴിക്കാനൊരുക്കിയ ഭക്ഷമാണ് മോഷ്ടിച്ചിരിക്കുന്നത്. 

80 പേര്‍ക്കുള്ള പൊറോട്ടയും ചിക്കനുമാണ് കറിലെത്തിയ നാലംഗ സംഘം എടുത്തുകൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഭക്ഷണം മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസിയായ അമല്‍ എന്ന യുവാവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുകണ്ട മോഷ്ടാക്കള്‍ അമലിനെ മര്‍ദ്ദിച്ചു. ഇയാള്‍ കൂത്തുപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് പടവെട്ട് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. 'അരുവി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഥിതി ബാലന്‍ ആണ് നായിക.നവാഗതനായ ലിജു കൃഷ്ണ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന 'പടവെട്ട് ' നടന്‍ സണ്ണിവെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്.

chicken and porata robbed padavett shooting location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES