Latest News

എന്നോട് ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി; അദ്ദേഹം അഭിനയിക്കുന്ന സിനിമകള്‍ ഞാനിനി ചെയ്യില്ല; ശിവകാര്‍ത്തികേയനൊപ്പം പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് തുറന്ന് പറഞ്ഞ് സംഗീത സംവിധായകന്‍ ഡി. ഇമ്മന്‍ 

Malayalilife
എന്നോട് ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി; അദ്ദേഹം അഭിനയിക്കുന്ന സിനിമകള്‍ ഞാനിനി ചെയ്യില്ല; ശിവകാര്‍ത്തികേയനൊപ്പം പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് തുറന്ന് പറഞ്ഞ് സംഗീത സംവിധായകന്‍ ഡി. ഇമ്മന്‍ 

ശിവകാര്‍ത്തികേയന്‍ തന്നെ വഞ്ചിച്ചുവെന്ന് സംഗീതസംവിധായകന്‍ ഡി. ഇമ്മന്‍. ശിവകാര്‍ത്തികേയന്റെ നിരവധി ചിത്രങ്ങള്‍ക്ക് ഡി. ഇമ്മന്‍ പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും അത്ര രസത്തിലല്ല എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിലുളള പ്രശ്നെത്തക്കുറിച്ച് ഡി. ഇമ്മന്‍ പറഞ്ഞത്. 

'എന്നോട് ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകള്‍ ഞാനിനി ചെയ്യില്ല. എന്നോട് എങ്ങനെ ഇത് ചെയ്യാന്‍ തോന്നി എന്ന് ചോദിച്ചിരുന്നു. അതിന് ശിവകാര്‍ത്തികേയന്‍ പറഞ്ഞ മറുപടി തുറന്നു പറയാനാവില്ല. ചില കാര്യങ്ങള്‍ മറച്ചുവെയ്ക്കപ്പെടുക തന്നെ വേണം. അതിന് കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാര്‍ എന്നെ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. ഞാന്‍ ആരാണെന്ന് എനിക്കറിയാം. അപകടങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടാണോ നടക്കുന്നത്. അതുപോലെ ഒന്നാണിത്. ജീവിതത്തില്‍ സങ്കടങ്ങളുണ്ടാവും.

അതിന് ഇദ്ദേഹം മാത്രമാണ് കാരണം എന്ന് പറയാനാവില്ല. പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണ്. വര്‍ഷങ്ങളായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഇതുപോലൊരു ദുഃഖം വന്നത് ഉള്‍ക്കൊള്ളാനാവില്ല. ഇതൊരു സര്‍ഗ്ഗാത്മക ഇടമാണ്, എല്ലാം മറന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഇനി ബുദ്ധിമുട്ടാണ്.

അങ്ങനെ ചെയ്താല്‍, എന്റെ കലയോട് എനിക്ക് സത്യസന്ധത പുലര്‍ത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. പണത്തിന് വേണ്ടി ജോലി ചെയ്യുന്ന ആളല്ല ഞാന്‍. ഒരിക്കലും സംഗീതത്തെ ഒറ്റിക്കൊടുക്കാന്‍ കഴിയില്ല'' എന്നാണ് ഡി. ഇമ്മന്‍ പറഞ്ഞത്. എന്നാല്‍ ഇരുവരും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നത്തെ കുറിച്ച് ഡി. ഇമ്മന്‍ വെളിപ്പെടുത്തിയിട്ടില്ല.

d imman about sivakarthikeya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES