Latest News

ഭർത്താവുമൊത്ത് നിറവയറുമായി നൃത്തം വെച്ചത് ലേബർ റൂമിൽ; ഹോളിവുഡ് താരം ജോനാ പ്ലാറ്റും ഭാര്യ കോർട്ട്‌നിയും പ്രസവറൂമിൽ ചുവടുവെച്ചത് 'ബേബി മമ്മ ഡാൻസ്' എന്ന ഗാനത്തിന്; സൈബർ ലോകം ഏറ്റെടുത്ത 'നിറവയർ ഡാൻസ്' കാണാം

Malayalilife
ഭർത്താവുമൊത്ത് നിറവയറുമായി നൃത്തം വെച്ചത് ലേബർ റൂമിൽ; ഹോളിവുഡ് താരം ജോനാ പ്ലാറ്റും ഭാര്യ കോർട്ട്‌നിയും പ്രസവറൂമിൽ ചുവടുവെച്ചത് 'ബേബി മമ്മ ഡാൻസ്' എന്ന ഗാനത്തിന്; സൈബർ ലോകം ഏറ്റെടുത്ത 'നിറവയർ ഡാൻസ്' കാണാം

സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത് ഒരു ഡാൻസാണ്. ഹോളിവുഡ് താരവും നർത്തകിയായ ഭാര്യയുമാണ് ഡാൻസിൽ എന്നതിനും അപ്പുറമാണ് ഇതിന്റെ പ്രത്യേകത. പ്രശസ്ത നർത്തകിയും ഭർത്താവും കൂടി ഡാൻസു ചെയ്യുന്ന സ്ഥലമാണ് ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത്. പൂർണ ഗർഭിണിയായ കോർട്ട്‌നിയും ഭർത്താവും ഹോളിവുഡ് താരവുമായ ജോനാ പ്ലാറ്റും നൃത്തം ചെയ്യുന്നത് ലേബർ റുമിലാണ് എന്നതാണ് ഇതിനെ സൈബർ ലോകം ഏറ്റെടുക്കാൻ കാരണം. ജോനാ പ്ലാറ്റ് തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

'ബേബി മമ്മ ഡാൻസ്' എന്ന ഗാനത്തിനാണ് ദമ്പതികൾ ചുവടുവയ്ക്കുന്നത്. ലേബർ മുറിയെങ്ങനെ രസകരമാക്കാമെന്ന നിരീക്ഷണത്തിനൊടുവിലാണ് ദമ്പതികൾ ചുവടുവയ്ക്കാനൊരുങ്ങിയത്. തന്റെ ആദ്യകുഞ്ഞിന് ജന്മം നൽകുന്ന കോർട്ട്‌നിക്ക് ആത്മവിശ്വാസവും കരുത്തും നൽകുന്നതിനാണ് അവൾക്കൊപ്പം താൻ നൃത്തം ചെയ്തതെന്ന് പ്ലാറ്റ് പറഞ്ഞു.

ലേബർ മുറി രസകരമാക്കുന്നതിന് വ്യത്യസ്തമായ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഡാൻസ് ആയിരുന്നു തങ്ങൾക്ക് ഏറെ സന്തോഷവും സമാധാനവും നൽകിയതെന്നും പ്ലാറ്റ് കൂട്ടിച്ചേർത്തു. ലേബർ റൂമിൽവച്ച് ഡാൻസ് ചെയ്യുന്ന ഹോളിവുഡ് താരം ജോനാ പ്ലാറ്റും ഭാര്യയും നർത്തകിയുമായ കോർട്ട്‌നിയുടേയും വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

Read more topics: # dance in labor room
dance in labor room

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES