ദീപികയ്ക്ക് രണ്‍വീര്‍ വരണമാല്യം ചാര്‍ത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; താരമാംഗല്യം നടക്കുക ഇറ്റലിയിലെ ലേക്ക് കോമോയില്‍;  28ന് മുംബൈയില്‍ സഹപ്രവര്‍ത്തകര്‍ക്ക് വിരുന്ന് 

Malayalilife
topbanner
ദീപികയ്ക്ക് രണ്‍വീര്‍ വരണമാല്യം ചാര്‍ത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; താരമാംഗല്യം നടക്കുക ഇറ്റലിയിലെ ലേക്ക് കോമോയില്‍;  28ന് മുംബൈയില്‍ സഹപ്രവര്‍ത്തകര്‍ക്ക് വിരുന്ന് 

ബോളിവുഡ് കാത്തിരുന്ന ആ കല്യാണ നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. നാളെയും മറ്റന്നാളുമായി നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങുകളില്‍, ഇറ്റലിയിലെ ലേക്ക് കോമോയില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഒന്നാകും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കാളികളാകുക.

ഈ മാസം 28ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹസത്കാരം നടത്താനാണ് തീരുമാനം. ഇതിന്റെ ക്ഷണപത്രിക എല്ലാവര്‍ക്കും നല്‍കി. വിവാഹത്തിനായി ഇറ്റലിയിലേക്കു പോകുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് രണ്‍വീറും ദീപികയും സഞ്ജയ് ലീലാ ബന്‍സാലിയുടേയും ഫറാ ഖാന്റേയും വീട്ടിലെത്തി വിവാഹസത്കാരത്തിന് ക്ഷണിച്ചിരുന്നു.

വിവാഹത്തിനായി പത്താം തീയതിയാണ് ഇരുകുടുംബങ്ങളും ഇറ്റലിയിലേക്കു പോയത്. അതിനു മുമ്പായി ദീപികയുടെ ബെംഗളൂരുവിലെ വസതിയില്‍ വച്ച് നാന്ദി പൂജ നടന്നിരുന്നു.എന്തായാലും വര്‍ഷങ്ങള്‍ നീണ്ട പ്രണയം ഒടുവില്‍ വിവാഹത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും.

deepika padkon and renbeer wedding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES