2012 ല് മിസ് കേരള കിരീടം സ്വന്തമാക്കി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ദീപ്തി സതി. കുറഞ്ഞ കാലയളവില് മികച്ച കഥാപാത്രങ്ങള് ചെയ്ത താരത്തിന് ഇന്ന് നിരവധി ആരാധകരാണ് ഉളളത്.
അഭിനേത്രി എന്ന നിലയിലെന്ന പോലെ തന്നെ ഡാന്സര് കൂടിയായ ദീപ്തി താരത്തിന്റെ ഡാന്സ് വീഡിയോകളും നിരന്തരം ഇന്സ്റ്റഗ്രാമിലൂടെ പങ്കു വയ്ക്കാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്ത്തുന്ന താരമാണ് ദീപ്തി. ഇപ്പോഴിതാ ജിമ്മില് വര്ക്കൗട്ട് ചെയ്യുന്ന വീഡിയോ ഇന്സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുകയാണ് താരം.
ജിമ്മിലെ ഒരു നല്ല ദിവസം ഇങ്ങനെയായിരിക്കും, നിങ്ങള് നല്ലതായി ഇരിക്കുമ്പോള് സന്തോഷമായിരിക്കുന്നു, സന്തോഷമായിരിക്കുമ്പോള് നിങ്ങള് നല്ലതായിരിക്കുന്നു.. എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കു വച്ചത്.
നിരവധി ആരാധകരാണ് വീഡിയോ കണ്ടതും കമന്റും ലൈക്കുമായി എത്തിയതും. അസാമാന്യ മെയ് വഴക്കത്തേടെ വര്ക്കൗട്ട് ചെയ്യുന്ന ദീപ്തിയെ പ്രശംസിക്കുന്ന തരത്തിലുളള കമന്റുകളാണ് ആരാധകര് നല്കിയിട്ടുളളത്.
അതേ സമയം, ഏഴ് വര്ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അല്ഫോണ്സ് പുത്രന് സംവിധാനം ചെയ്ത ഗോള്ഡ് ആണ് ഡീപ്തിയുടേതായി ഏറ്റവും ഒടുവില് പുറത്തിറങ്ങിയ ചിത്രം. പൃഥ്വി രാജ് നായകനായി എത്തുന്ന ചിത്രത്തില് നയന്താരയാണ് നായികയായി എത്തുന്നത്.
തകര്പ്പന് ഡാന്സുമായി പൃഥ്വിരാജ് എത്തിയ തന്നെ തന്നെ എന്ന ഗാനത്തില് കിടിലം ചുവടുകളുമായി ദീപ്തിയും എത്തിയിരുന്നു. 2015 ല് നീന എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് ചുവടുകള് വയ്ക്കുന്നത്.