Latest News

കാവ്യയെ പോലെ സുന്ദരി തന്നെ കുഞ്ഞ് മഹാലക്ഷ്മി; മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ചിത്രം പങ്കുവച്ച് താരജോഡികള്‍; പിങ്ക് സാല്‍വാറില്‍ കാവ്യ തിളങ്ങിയപ്പോള്‍; കോട്ടില്‍ സുന്ദരനായി ദിലീപ്; പിറന്നാള്‍ ആഘോഷ ചിത്രം വൈറല്‍

Malayalilife
കാവ്യയെ പോലെ സുന്ദരി തന്നെ കുഞ്ഞ് മഹാലക്ഷ്മി; മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ചിത്രം പങ്കുവച്ച് താരജോഡികള്‍; പിങ്ക് സാല്‍വാറില്‍ കാവ്യ തിളങ്ങിയപ്പോള്‍; കോട്ടില്‍ സുന്ദരനായി ദിലീപ്; പിറന്നാള്‍ ആഘോഷ ചിത്രം വൈറല്‍

2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹം. 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ ജനിച്ചത്.

മഹാലക്ഷ്മിയെന്നാണ് മകള്‍ക്ക് ദിലീപും കാവ്യയും ചേര്‍ന്നിട്ട പേര്. ഇന്നലെ ആയിരുന്നു കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍. ഇപ്പോള്‍ മകള്‍ മഹാലക്ഷ്മിയുടെ ചിത്രം ആരാധകര്‍ക്കായി പങ്കുവചിരിക്കയാണ്  നടന്‍ ദിലീപ്. ഇന്നലെയാണ് മഹാലക്ഷ്മിക്ക് ഒരു വയസ് തികഞ്ഞത്. പിറന്നാളാഘോഷത്തിനായി എടുത്ത ചിത്രമാണ് പ്രേക്ഷകര്‍ക്കായി നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

പോയ വര്‍ഷം ഒക്ടോബര്‍19നാണ്  ദിലീപിനും കാവ്യകും  മകള്‍ പിറന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.. തന്റെ മൂത്ത മകള്‍ മീനാക്ഷിയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി ജനിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ദിലീപ് ആരാധകരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്ര കാലത്തിനിടെ മഹാലക്ഷ്മിയുടെ ഒരു ചിത്രം പോലും താരദമ്പതികള്‍ പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പിങ്ക് നിറത്തിലെ ഫ്രോക്ക് അണിഞ്ഞു മുത്തശ്ശിയുടെ മടിയില്‍ ഇരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് ദിലീപ് പങ്കുവെച്ചത്. പിറന്നാള്‍ ഗംഭീര  ആഘോഷമായിരുന്നു  എന്നാണ് ചിത്രത്തില്‍ നിന്നും വെക്തമാകുന്നത്. പിങ്ക് നിറമാണ്  പിറന്നാള്‍ ആഘോഷത്തിന്  തിരഞ്ഞെടുത്തിരിക്കുന്നത്. മുത്തശ്ശിയുടെ മടിയില്‍ ഇരിക്കുന്ന മഹാലക്ഷ്മിക്  പുറകിലായി  ദിലീപും  കാവ്യയും  മീനാക്ഷിയും ഉണ്ട്. തന്റെ  അനുജത്തിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മീനാക്ഷി ചെന്നൈയില്‍ നിന്നും എത്തി.

മുന്‍പ് കുഞ്ഞിന്റെ ചിത്രം ഇല്ലാതെ മഹാലക്ഷ്മിയുടെ നൂലുകെട്ട് ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആറുമാസമായപ്പോള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ മഹാലക്ഷ്മിക്ക് ചോറൂണ് ദിലീപ് നടത്തിയിരുന്നു. അുത്ത ബന്ധുക്കള്‍ മാത്രമെത്തിയ ചടങ്ങും മാധ്യമങ്ങളുടെ കണ്ണില്‍പെടാതെയാണ് ദിലീപ് നടത്തിയത്. ഇക്കൂട്ടത്തില്‍ കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരവഴിപാടും നടത്തി. മീനാക്ഷിയും ചടങ്ങില്‍ സംബന്ധിച്ചു.

ഒന്നാം പിറന്നാള്‍ ആയിട്ടും മഹാലക്ഷ്മിയുടെ ചിത്രം ഇതുവരെയും ആരാധകര്‍ കണ്ടിരുന്നില്ല  നിരവധി തവണ കാവ്യാമാധവനും ദിലീപും മീനാക്ഷിയും പൊതുചടങ്ങുകളില്‍ എത്തിയെങ്കിലും മഹാലക്ഷ്മിയെ ഇതുവരെയും എവിടെയും കൊണ്ടുവന്നിട്ടില്ല. ഇപ്പോള്‍ ആരാധകരുടെ  ചോദ്യങ്ങള്‍ക്  ഉത്തരമായിട്ടാണ് ദിലീപ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read more topics: # dileep daughter birthday pic
dileep daughter birthday pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES