Latest News

മോഹിനി വര്‍മ്മയില്‍ നിന്ന് ഗുപ്തനിലേക്ക്..! ഹരികൃഷ്ണന്മാരെ കറക്കിയ ഗുപ്തനാരാണെന്ന് അറിയുമോ? ഫാസില്‍ ചിത്രത്തിലെ ഗുപ്തനായി എത്തിയ രാജീവ് മേനോന്റെ ജീവിതം

Malayalilife
മോഹിനി വര്‍മ്മയില്‍ നിന്ന് ഗുപ്തനിലേക്ക്..! ഹരികൃഷ്ണന്മാരെ കറക്കിയ ഗുപ്തനാരാണെന്ന് അറിയുമോ? ഫാസില്‍ ചിത്രത്തിലെ ഗുപ്തനായി എത്തിയ രാജീവ് മേനോന്റെ ജീവിതം

ഫാസിലിന്റെ സംവിധാനത്തില്‍ പിറന്ന എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നൊണ് മലയാളത്തിന്റെ താരരാജക്കന്മാര്‍ ഒരുമിച്ചെത്തിയ ഹരികൃഷ്ണന്‍സ്.
ചിത്രം കണ്ടവരാരും ഹരിയുടേയും കൃഷ്ണന്റേയും അഭിനയ മുഹൂര്‍ത്തങ്ങള്‍ മറക്കില്ല. മീര എന്ന കഥാപാത്രമായിട്ടാണ് ജൂഹി ചൗള ചിത്രത്തിലെത്തിയത്. ക്ലൈമാക്‌സ് മൂന്നായി ഷൂട്ട് ചെയ്ത സാഹചര്യം വരെ ചിത്രത്തിനുണ്ടായി. ചിത്രത്തില്‍് മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലെ തന്നെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അതിഥിവേഷത്തിലെത്തിയ ഗുപ്തന്‍. പിന്നീട് ഗുപത്ന്‍ എന്ന കഥാപാത്രം അവതരിപ്പിച്ച വ്യക്തിയെ മലയാളികള്‍ മറ്റൊരു സിനിമയിലും കണ്ടിട്ടുമില്ല. തെന്നിന്ത്യന്‍ സിനിമകളിലെ പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് മേനോനാണ് ഗുപതനെന്ന കഥാപാത്രം കൈകാര്യം ചെയ്തത്. രാജീവ് മേനോനെക്കുറിച്ച് അറിയാം.

തമിഴിലെ പ്രശ്‌സത സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോനാണ് ഗുപതനെന്ന കഥാപാത്രമായി ഹരി കൃഷ്ണന്‍സ് എന്ന സിനിമയില്‍ കടന്നെത്തിയത്. ഗുപതനെന്ന കഥാപാത്രത്തിന്റെ ദുരൂഹമരണവും മോഹിനി വര്‍മ എന്ന സാങ്കല്‍പിക തൂലികയിലുള്ള വ്യക്തിയുടെ കവിതകളും സംബന്ധിച്ച അന്വേഷണവുമായിരുന്നു ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്ക്. ഈ ചിത്രത്തില്‍ തലകാണിച്ചിട്ടുള്ളതല്ലാതെ രാജീവ് മേനോനെ മറ്റൊരു ചിത്രത്തിലും മലയാളികള്‍ കണ്ടിട്ടില്ല. സംവിധാനവും ഛായാഗ്രഹണവുമായിരുന്നു രാജീവ് മേനോന്റെ ജീവിതം അതിനാല്‍ തന്നെ സിനിമയില്‍ തനിക്ക് പല അവസരങ്ങളും വന്നെങ്കിലും അതെല്ലാം തള്ളിക്കളയുകയായിരുന്നു. മണി രത്‌നത്തിന്റെ സംവിധാനത്തിലെത്തിയ റോജയിലെ വേഷം രാജീവ് മേനോനെ കേന്ദ്രകഥാപാത്രമാക്കിയാണ് മണി രത്‌നം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ രാജീവ്  ഈ വേഷം അഭിനയിക്കാന്‍ വിസമ്മതം മൂളിയതോടെ ഈ വേഷം അരവിന്ദ് സ്വാമിയിലേക്ക് എത്തി.

Related image
 

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന രാജീവ് മേനോന്റെ പിതാവ് നേവിയിലെ ഉന്നത ഉദ്യോഗസ്ഥനും മാതാവ് കല്യാണി മേനോന്‍ മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന പിന്നണി ഗായികയുമാണ്.  മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ ശേഷം 1961ല്‍ പുറത്തിറങ്ങിയ ഗണ്‍സ് ഓഫ് നവറോണ്‍ എന്ന ചിത്രത്തില്‍ ഭാഗമാകുകയും ചെയ്തു. രാജീവ് മേനോന്റെ കുടുംബം വിശാഖപട്ടണത്തേക്ക് കൂട് മാറിയതോടെ പിന്നീടുള്ള പ്രവര്‍ത്തി മണ്ഡലം അവിടമായി മാറുകയും ചെയ്തു.ഛായാഗ്രഹകന്‍ എന്നതിനൊപ്പം തന്നെ രാജീവ് സംവധാനം ചെയ്ത രണ്ട് തമിഴ് ചിത്രങ്ങളും തെന്നിന്ത്യയിലെ എവര്‍ഗ്രീന്‍ ഹിറ്റുകളാണ്. അരവിന്ദ് സ്വാമി, പ്രഭുദേവ എന്നിവരെ നായകരാക്കി ഒരുക്കിയ മിന്‍സാര കനവാണ് രാജീവ് മേനോന്റെ ആദ്യസംവിധാനം. രാജീവ് മേനോന്റെ രണ്ടാമത്തെ സംവിധാന ചിത്രം മമ്മൂട്ടി, ഐശ്വര്യ റായി, അജിത്ത് കുമാര്‍, തബു എന്നിവര്‍ പ്രധാന റോളിലെത്തിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനാണ്.

തമിഴിലെ എക്കാലത്തേയും ഹിറ്റുകളില്‍ ഇടം നേടിയ ചിത്രമായി കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ മാറുകയും ചെയ്തു.ബോംബെ എന്ന ചിത്രത്തില്‍ ഛായാഗ്രഹകണം ഒരുക്കി അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. രാജീവ് മേനോന്റെ ഫ്രയിമില്‍ പതിഞ്ഞ ബോംബയിലെ ഒരോ രംഗവും ഗാനരംഗങ്ങള്‍ ഉള്‍പ്പടെ ഇന്നും മലയാളികള്‍ക്ക് വിഷ്വല്‍ ട്രീറ്റാണ്.

Image result for harikrishnans movie


ഫാസിലിന്റെ ആവശ്യപ്രകാരം ഹരികൃഷ്ണന്‍സില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അദ്ദേഹം അതിഥി റോളിലെത്തുന്നത്.  കണ്ടു കൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. സംവിധാനത്തിന് പുറമേ രാജീവ് മേനോന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മ്മാണവും മൈന്‍ഡ് സ്‌ക്രീന്‍ എന്ന പേരില്‍ ഫിലിം ഇന്‍സ്്റ്റിറ്റിയൂട്ടും അദ്ദേഹം തുടങ്ങി. 2018ല്‍ പുറത്തിറങ്ങിയ സര്‍വം താളമയം എന്ന ചിത്രം തമിഴില്‍ മികച്ച വിജയം നേടി മുന്നേറാന്‍ സഹായിച്ചു. ബോംബെ, മോഹന്‍ലാലിനെ ഓസ്‌കാര്‍ നോമിനേഷന്‍ നെറുകയിലെത്തിച്ച ഗുരു, കടല്‍ അടക്കം ഏഴിലധികം ചിത്രങ്ങളുടെ ഛായാഗ്രഹകണം നിര്‍വഹിച്ചു. പിന്നണി ഗായിക ശ്രുതി മേനോന്് രാജീവ് മോനോന്റെ മകളാണ്.

 

director rajeev menon special feature

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES