|
പ്രണയവര്‍ണ്ണങ്ങള്‍, ആകാശ ഗംഗ തുടങ്ങി ഫ്രണ്ടസ്, സൂര്യപുത്രന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയുമാണ് ദിവ്യ. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കയാണെങ്കിലും ദിവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ നൃത്തവേദികളിലെ ചിത്രങ്ങളും കുടുംബച്ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുന്നതിനിടെയാണ് താരം വിവാഹിതയായത്. ആദ്യ വിവാഹത്തില്‍ താരത്തിന് രണ്ടു മക്കളുണ്ട്. പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞ താരം കഴിഞ്ഞ വര്‍ഷമാണ് വീണ്ടും മലയാളിയായ അരുണിനെ വിവാഹം ചെയ്തത്്. വിവാഹച്ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താന്‍ മൂന്നാമത് അമ്മയാകാന്‍ പോകുന്ന ചിത്രങ്ങളും വളക്കാപ്പിന്റെയും മറ്റു ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. പിന്നാലെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവച്ചും താരം എത്തിയിരുന്നു. ജനുവരി 14 നാണ് ദിവ്യയ്ക്ക് പെണ്‍കുഞ്ഞു പിറന്നത്. തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നും ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കുഞ്ഞിനെ മാറോട് ചേര്‍ത്ത് കിടക്കുന്ന ഒരു ചിത്രവും ദിവ്യ പങ്കുവച്ചു. മകളുടെ ചോറൂണ് ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു. മകള്‍ ഐശ്വര്യയുടെ പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കുഞ്ഞതിഥിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. നൃത്തവേഷത്തിലുള്ള ദിവ്യ ഉണ്ണിയുടെ കൈയ്യിലിരിക്കുന്ന ഐശ്വര്യയെയാണ് ഫോട്ടോയില്‍ കാണുന്നത്. ഷൂട്ടിന് പിന്നിലെ നിമിഷങ്ങള്‍ ഇങ്ങനെയാണ്. ക്യാമറയ്ക്ക് പിന്നിലുള്ള നിമിഷങ്ങളാണിത്. ചുറ്റുമുള്ളതെല്ലാം കാണുമ്പോഴുള്ള അവളുടെ കണ്ണിലെ കൗതുകം കാണുമ്പോള്‍ നനോക്കിയിരിക്കാന്‍ തോന്നുന്നു. ജീവിതത്തിലെ എല്ലാ ദിവസവും മക്കളെക്കുറിച്ചുള്ള ഓര്‍മ്മകളുമായി മനോരഹമാണ്. ഒരുമിച്ചുള്ള മനോഹരമായ ഓര്‍മ്മകളാണ് ഈ നിമിഷവുമെന്നായിരുന്നു താരം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഗര്‍ഭകാലത്തും തുടക്കത്തില്‍ ഛര്‍ദ്ദിലും തളര്‍ച്ചയുമൊക്കെ ഉണ്ടായെങ്കിലും എല്ലാം തരണം ചെയ്യുകയായിരുന്നു ദിവ്യ. ഗര്‍ഭിണിയായപ്പോള്‍ നൃത്തത്തിന് കുറച്ചുനാള്‍ ഇടവേള നല്‍കി. എന്നാല്‍ രണ്ടാം മാസം മുതല്‍ തന്നെ നൃത്തം ചെയ്തുതുടങ്ങി. എട്ടാം മാസം വരെ നൃത്തം ചെയ്തു. അതിനാല്‍ പ്രത്യേകിച്ച് വ്യായാമം വേണ്ടിവന്നില്ല. പ്രസവശേഷം പ്രസവശുശ്രൂഷകളും ചെയ്തു. ഇളയ മകളുടെ കാര്യങ്ങള്‍ നോക്കാന്‍ മക്കളും ദിവ്യയെ സഹായിക്കാറുണ്ട്.
|