തീവണ്ടിക്ക് ശേഷം വീണ്ടും ഒന്നിക്കാൻ ടോവിനോയും സംയുക്ത മേനോനും വീണ്ടും നായികാനായകന്മാരായി എത്തുന്നു. 'എടക്കാട് ബറ്റാലിയൻ 06' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഫഹദ് ഫാസിൽ തന്റെ ഫേസ്‌ബുക് പേജിലൂടെ പുറത്തുവിട്ടു. പി. ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് സിനിമ സംവിധാനം ചെയുന്നത്.
റൂബി ഫിലിംസുമായി ചേർന്ന് കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ഡോ ശ്രീകാന്ത് ഭാസി, തോമസ്
ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കൈലാസ് മേനോൻ സംഗീതവും സിനു സിദ്ധാർത്ഥ് ക്യാമറയും നിർവഹിക്കുന്നു. തീവണ്ടി എന്ന
വിജയ ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന ചി
ത്രമാണ് എടക്കാട് ബറ്റാലിയൻ 06.കമ്മട്ടിപ്പാടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.