മേഘ്ന രാജ് എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഭര്‍ത്താവ് ചീരുവിന്റെ മരണത്തില്‍തളര്‍ന്നു പോയ മേഘ്‌നയുടെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മേഘ്ന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. കൂട്ടുകാരികളോടൊപ്പം തായ്ലന്‍ഡ് ബീച്ചില്‍ കറങ്ങി നടക്കുന്ന മേഖലയുടെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
കൂട്ടുകാരികളോടൊപ്പം സന്തോഷിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.ഭര്‍ത്താവിന്റെ മരണശേഷം താരം ഇപ്പോളാണ് ഇത്രയും അധികം സന്തോഷത്തില്‍ കാണുന്നതെന്ന് ആരാധകര്‍ കുറിക്കുന്നു.
മേഘ്‌നയ്ക്ക് ഇപ്പോഴും താങ്ങായി നില്‍ക്കുന്നത് ചീരുവിന്റെ കുടുംബം ആണ്. ചിരു അപ്രതീക്ഷിത വിയോഗത്തില്‍ താങ്ങായി നിന്നത് സഹേദരന്‍ധ്രുവയാണ്. ചിരു പോയി അഞ്ച് മാസത്തിന് പിന്നാലെ ജനിച്ച മകന് റായാനെ രാജകീയസ്വീകരണം നല്‍കിയതും ഇളയച്ഛനായ ധ്രുവ സര്‍ജ തന്നെയാണ്.