കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവേദ തോമസാണ് നായിക.ഇടവേളക്കുശേഷം നിവേദ മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണിത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സഹനിര്‍മാണം .പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍,ഡിജിറ്റല്‍ പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് - ഒബ്‌സ്‌ക്യൂറ.