Latest News

അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടുന്നു; വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസില്‍ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍;പട്ടാളം പുരുഷു'വിന്റെ ഓര്‍മ്മകളുമായി മകന്‍ ജിക്കു ജയിംസ് കുറിച്ചത്

Malayalilife
അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടുന്നു; വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസില്‍ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍;പട്ടാളം പുരുഷു'വിന്റെ ഓര്‍മ്മകളുമായി മകന്‍ ജിക്കു ജയിംസ് കുറിച്ചത്

ട്ടാളം പുരുഷു എന്ന് പറഞ്ഞാല്‍ മനസിലാകാത്ത പ്രേക്ഷകര്‍ക്ക് വളരെ വിരളമായിരിക്കും.അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നാണ് പട്ടാളം പുരുഷു. 'മീശമാധവന്‍' ചിത്രത്തില്‍ നടന്‍ ജെയിംസ് ചാക്കോ അവതരിപ്പിച്ച കഥാപാത്രമാണ് പട്ടാളം പുരുഷു. ജെയിംസ് ചാക്കോയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മകന്‍ ജിക്കു ജെയിംസ് ഫെയ്സ്ബുക്ക് സിനിമാഗ്രൂപ്പില്‍ ഇട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്.

അപ്പന്‍ ലോകത്തോട് വിട പറഞ്ഞിട്ട് 16 വര്‍ഷം ആയെങ്കിലും അദ്ദേഹം ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഇപ്പോഴും ഞെട്ടുന്നവര്‍ ഉണ്ടെന്ന് ജിക്കു കുറിച്ചു. 
മൂന്ന് പതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്ന ജെയിംസ് ചാക്കോ 150ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ജിക്കു ജെയിംസിന്റെ കുറിപ്പ്:

ഇന്ന് അപ്പന്റെ ജന്മദിനമാണ്. വര്‍ഷങ്ങള്‍ ഇത്രയുമായിട്ടും മലയാളികളുടെ മനസില്‍നിന്ന് മാറാതെ നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസില്‍ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍.

ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വര്‍ഗത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാന്‍. ലവ് യു അപ്പാ.

facebook post about pattalam purushu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES