മനു വാര്യര്‍ ഒരുക്കുന്ന പൃഥ്വിരാജ് മുഖ്യ കഥാപാത്രമാകുന്ന സിനിമയായ 'കുരുതി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 'കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ! ഇവിടം 'കുരുതി' ആരംഭിക്കുന്നു എന്ന ടാഗ് ലൈനോടെ ആയിരുന്നു പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ചിത്രങ്ങള്‍ താരപത്നി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുപ്രിയയാണ്.
.മല്ലിക സുകുമാരന്‍, പൃഥ്വിരാജ്, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭദ്ര ദീപം കൊളുത്തിയത്. സുപ്രിയ പങ്കുവെച്ചിരിക്കുന്ന പൂജ ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്. അതില്‍ ഒരു ആരാധകന്‍ കുറിച്ചിരിക്കുന്ന കമന്റ് ഏറെ രസകരമാണ്. കമന്റിന് സുപ്രിയ മറുപടിയും നല്‍കിയിട്ടുണ്ട്.
കുരുതി പൂജ ചിത്രങ്ങള്‍, കഴിഞ്ഞ ദിവസം ചിത്രീകരണം തുടങ്ങി എന്ന് കുറിച്ചുകൊണ്ടാണ് സുപ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പിങ്ക്, ഗോള്‍ഡ് നിറങ്ങള്‍ ചേര്‍ന്ന പട്ടുസാരിയുടുത്താണ് മല്ലിക സുകുമാരന്‍ പൂജ ചിത്രങ്ങളില്‍ ഉള്ളത്. വെള്ള വസ്ത്രധാരിയായാണ് പൃഥ്വിരാജ്, വെലറ്റ് നിറത്തിലുള്ള കുര്‍ത്തിയാണ് സുപ്രിയ അണിഞ്ഞിട്ടുള്ളത്.
'നിങ്ങളുടെ അമ്മായിയമ്മയുടെ സാരികള്‍ കക്കാന്‍ കൊള്ളാലോ' എന്നാണ് ആനന്ദ് സോമരാജന്‍ ജയശ്രീ എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എല്ലായ്പ്പോഴും, അതമ്മയ്ക്കറിയാം എന്നാണ് സുപ്രിയയുടെ രസകരമായ മറുപടി. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയിരുന്നത്.പൃഥ്വിരാജ്, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മാമുക്കോയ, റോഷന്‍ മാത്യു, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങി നിരവധി താരങ്ങളാണ് കുരുതിയില്‍ അഭിനയിക്കുന്നത്. കുരുതി കൂടാതെ ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി 'കുമാരി' എന്നൊരു സിനിമയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അനൗണ്‍സ് ചെയ്തിട്ടുണ്ട്.