ആരാധകരോട് സ്നേഹം പങ്കിടുന്നതില്‍ ഒട്ടു പിശുക്ക് കാണിക്കാത്തയാളാണ് നടന്‍ വിക്രം.. ആരാധകര്‍ക്കൊപ്പം നിലകൊള്ളുന്ന താരത്തിന് കട്ട ഫാന്‍സ് ഒട്ടനവധിയാണ്. തമിഴകത്ത് മാത്രമല്ല മലയാളത്തിലും വിക്രത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോളിതാ കടുത്ത വിക്രം ഫാനായ ഒരു മലയാളി ആരാധകന്‍ അപ്രതീക്ഷിതമായി നടനെ മുന്നില്‍ കണ്ട അനുഭവം പങ്ക് വച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തന്റെ ചിത്രം 'കടാരം കൊണ്ടാന്‍' എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം താരം തലസ്ഥാനത്ത് എത്തിയിരുന്നു. അതിനിടെ യാദൃശ്ചികമായി വിക്രമിനെ നേരില്‍ കണ്ട അനുഭവമാണ് വിനീത് എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചത്. താരത്തെ കണ്ട ആവേശത്തില്‍ സംസാരിക്കുന്നതും അതിന് വിക്രം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്തെ ട്രാഫിക്കില്‍ വച്ചായിരുന്നു വിക്രമിനെ കണ്ടതെന്നും ആരാധകന്‍ കുറിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പിഎസ്‌സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരം ട്രാഫിക്കിൽ വച്ചു നുമ്മ അന്യൻ, റോമിയോ ബിഎംഡബ്ല്യുവും കാറിൽ. നുമ്മ നമ്മളെ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു. ഉള്ളിൽ മരണ മാസ്സ് ലുക്കിൽ നുമ്മ ചുള്ളൻ. ഗ്ലാസ് മെല്ലെ തട്ടി, പതിയെ ഗ്ലാസ് ഓപ്പൺ ചെയ്തു.
ഉടനെ എന്ത് പറയണം എന്നറിയാതെനിന്നു. 'അണ്ണാ നീങ്ക ഉയിർ ലവ് യൂ' എന്നു പറഞ്ഞു ഒരു ഫ്ളയിങ് കിസ് അടിച്ചു. പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്.Thanx തമ്പി ...ഉൻ ഉയിർ ഉൻ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക്ക് ഫ്‌ളയിങ് കിസ് കൊടുക്കേറെ....Me to luv u bro...സെൽഫി ഞാൻ എടുക്കാൻ ശ്രമിച്ചു.. പുള്ളി ഫോൺ മേടിച്ചു പുള്ളി എടുത്തു തന്നു ........Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ