Latest News

അച്ഛന്‍ ആദ്യ സിനിമയിലൂടെ തേടിയത് വധുവിനെ; മകന്‍ ആദ്യ ചിത്രത്തിലൂടെ വരനേയും തേടി; യാദൃശ്ചികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും;അച്ഛന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ? പ്രേക്ഷകന്റെ കുറിപ്പ് വൈറലാകുമ്പോള്‍

Malayalilife
അച്ഛന്‍ ആദ്യ സിനിമയിലൂടെ തേടിയത് വധുവിനെ; മകന്‍ ആദ്യ ചിത്രത്തിലൂടെ വരനേയും തേടി; യാദൃശ്ചികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും;അച്ഛന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ? പ്രേക്ഷകന്റെ കുറിപ്പ് വൈറലാകുമ്പോള്‍

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'വരനെ ആവശ്യമുണ്ട്' തീയേറ്ററുകളില്‍ ഹൗസ്ഫുളായി പ്രദര്‍ശനം തുടരുകയാണ്. സുരേഷ് ഗോപി ശോഭന ജോഡികള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. എന്നാലിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലകുന്നത് ഒരു പ്രേക്ഷകന്റെ കുറിപ്പാണ്. അനൂപിന്റെ ആദ്യ ചിത്രവും സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രവും തമ്മിലുള്ള രസകരമായ ഒരു സാമ്യത ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു പ്രേക്ഷകന്‍.
റോയ് എന്ന പ്രേക്ഷകന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയേറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982-ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യന്‍) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ (സത്യന്‍ അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ എന്തോ !

സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിച്ചെത്തുന്നു എന്നതാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ജോഡികളായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നു.

 

fb post about varane avasyamund movie resemblance sathyan anthikkadu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES