ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!'; വിജയ്കുമാറിന്റെ 'ഫൈറ്റ് ക്ലബ്ബ്' ടീസര്‍ റിലീസായി 

Malayalilife
topbanner
 ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!'; വിജയ്കുമാറിന്റെ 'ഫൈറ്റ് ക്ലബ്ബ്' ടീസര്‍ റിലീസായി 

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രം ഫൈറ്റ് ക്ലബ്ബിന്റെ ടീസര്‍ റിലീസായി. ''ഇത് വളരെക്കാലമായി നടക്കുന്ന വഴക്കാണ്. ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല'  എന്ന വിജയ് കുമാറിന്റെ ശബ്ദത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഉജ്ജ്വലമായ പശ്ചാത്തല സ്‌കോര്‍ ടീസറില്‍ ശ്രദ്ധേയമാണ്, ചേസിംഗും ഫൈറ്റും കൊണ്ട് ടീസര്‍ ചടുലമായി നീങ്ങുങ്ങുമ്പോള്‍ പ്രേക്ഷകന് ചിത്രം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുമെന്നുറപ്പ്.

ചിത്രത്തിന്റെ ടീസര്‍  ബിജിഎമ്മില്‍ കയറി, ഒരു പടി ഇറങ്ങി, പിന്നെയും ഹൈപ്പിലേക്ക് കയറുന്നത് ഒരു രസമാണ്. ലിയോണ്‍ ബ്രിട്ടോയുടെ ഫ്രെയിമുകള്‍ സിനിമയുടെ മുഴുവന്‍ ഹൈലൈറ്റ് ആണ്. മികച്ച മേക്കിംഗ് ടീസറില്‍ വെളിപ്പെടുന്നു. ഫുള്‍ ഫൈറ്റ് ആയതിനാല്‍ യോജിച്ച ടൈറ്റില്‍ തന്നെയാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

യുവ സാങ്കേതിക വിദഗ്ധര്‍, അഭിനേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഈ പുതിയ സംരംഭം ശ്രദ്ധേയമാണ്. ഉറിയടി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയകുമാര്‍ നായക വേഷത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ഫൈറ്റ് ക്ലബ്. അബ്ബാസ് റഹ്‌മത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കാര്‍ത്തികേയന്‍ സന്താനം, ശങ്കര്‍ ദാസ്,മോനിഷ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. റീല്‍ ഗുഡ് ഫിലിംസിലൂടെ ആദിത്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാട്ടോഗ്രാഫര്‍ : ലിയോണ്‍ ബ്രിട്ടോ, എഡിറ്റര്‍ കൃപകരണ്‍, കഥ: ശശി, തിരക്കഥ : വിജയ്കുമാര്‍ , ശശി, അബ്ബാസ് എ റഹ്‌മത്, ആര്‍ട്ട് ഡയറക്ടര്‍ : ഏഴുമലൈ ആദികേശവന്‍, സ്റ്റണ്ട് : വിക്കി, അമ്രിന്‍ അബുബക്കര്‍, സൗണ്ട് ഡിസൈന്‍ /എഡിറ്റര്‍ : രംഗനാഥ് രവി, സൗണ്ട് മിക്‌സിങ് : കണ്ണന്‍ ഗണപത്, കൊറിയോഗ്രാഫി : സാന്‍ഡി, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ : ആര്‍ ബാലകുമാര്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ : വിജയ് കുമാര്‍.  ഡിസംബര്‍ 15നു ചിത്രം തിയേറ്ററുകളിലേക്കെത്തും. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

fight club tamil movie teaser

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES