ഗിരിജ ഷെട്ടാര്‍ എന്ന പേര് കേട്ടാല്‍ പെട്ടെന്ന് മനസിലാകില്ല എങ്കിലും വന്ദനം സിനിമയും അതിലെ ഗാഥയും മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ്.
വന്ദനം സിനിമയിലെ ഗാഥയെയും മണിരത്‌നത്തിന്റെ ഗീതാഞ്ജലിയിലെ ഗീതാഞ്ജലിയെയും അവതരിപ്പിച്ച് മലയാളത്തിനും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഹരമായി മാറിയ ഗിരിജ ഷെട്ടാര്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും മടങ്ങിവരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.
നവാഗതനായ ചന്ദ്രജിത് ബെളിയപ്പ സംവിധാനം ചെയ്തു രക്ഷിത് ഷെട്ടി നിര്‍മ്മിക്കുന്ന ഇബ്ബനി തബ്ബിട ഇലെയാലി എന്ന കന്നട ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. നടിയും ഗായികയുമായ അങ്കിത അമേരു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരിജയുടെ കഥാപാത്രം എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയി ട്ടില്ല.എന്നാല്‍ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ഗിരിജ അടുത്ത ദിവസം ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.തെലുങ്ക് ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് ഗിരിജ വെള്ളിത്തിരയില്‍ എത്തുന്നത്. മലയാളത്തിലും തമിഴിലും ചിത്രം മികച്ച വിജയം നേടിയിരുന്നു.
ഗിരിജ അഭിനയിച്ച ഏക മലയാള ചിത്രമാണ് വന്ദനം.
ഗിരിജ ഷെട്ടാറുടെ അച്ഛന്‍ ആന്ധ്ര പ്രദേശുകാരനാണ്. അമ്മ വിദേശിയാണ്. ഇവര്‍ കുടുംബത്തോടെ ഇംഗ്ലണ്ടിലാണ് താമസം. ഒരിക്കല്‍ പ്രിയദര്‍ശന്‍ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഗിരിജയുടെ വീട്ടില്‍ പോയതും അച്ഛനായ കോടീശ്വരനായ ബിസിനസുകാരനെ കണ്ടതും പോക്കറ്റ് മണിക്കായി റോഡരികിലെ കാര്‍ കഴുകുന്ന ഗിരിജയെ കണ്ട് ഞെട്ടിയതുമെല്ലാം ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു.
പത്രപ്രവര്‍ത്തകയും തത്ത്വചിന്തകയുമായ ഗിരിജ ഷെട്ടാര്‍ ജനിച്ചത് ഇംഗ്ലണ്ടിലാണ്. പിതാവ് കര്‍ണ്ണാടകത്തില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് എത്തിയ ഡോക്ടറാണ്. . മണിരത്‌നത്തിന്റെ ഗീതാഞ്ജലിയില്‍ അഭിനയിച്ചാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്. ഇതുവരെ ആറ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് ഹിന്ദി ചിത്രങ്ങളും, രണ്ട് തെലുങ്ക് ചിത്രങ്ങളും ഉള്‍പ്പെടുന്നു.