Latest News

അമൃതാ സുരേഷിന്റെ മുന്‍ ഭര്‍ത്താവും ജീവിത പങ്കാളിയും ഒരു വേദിയില്‍; വീഡിയോ വൈറല്‍

Malayalilife
അമൃതാ സുരേഷിന്റെ മുന്‍ ഭര്‍ത്താവും ജീവിത പങ്കാളിയും ഒരു വേദിയില്‍;  വീഡിയോ വൈറല്‍

ടുത്തിടെയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത്. യാതൊരു സൂചനയും തരാതെയുള്ള പ്രഖ്യാപനമായിരുന്നതുകൊണ്ട് തന്നെ എല്ലാവരും ഇരുവരുടേയും പ്രഖ്യാപനത്തില്‍ അമ്പരന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം വര്‍ഷങ്ങളായി അമൃത സുരേഷ് സ്വന്തം കുടുംബത്തിനും മകള്‍ക്കുമൊപ്പമാണ് താമസം. ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകും മുമ്പ് ഗായിക അഭയ ഹിരണ്‍മയിയുമായി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലും ആയിരുന്നു.

ഈ ബന്ധം ഉപേക്ഷിച്ചാണ് ഗോപി സുന്ദര്‍ അമൃതയുമായി അടുത്തത്. പ്രണയം പരസ്യപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ ആഘോഷമാക്കിയത് ഇവരുടെ പ്രണയ വിശേഷങ്ങളായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഗോപി സുന്ദര്‍ നല്‍കിയ ഒരു അഭിമുഖമാണ്. അഭിമുഖം ചെയ്യുന്നത് ഗോപി സുന്ദറിന്റെ ഇപ്പോഴത്തെ ജീവിത പങ്കാളി അമൃത സുരേഷിന്റെ, മുന്‍ ഭര്‍ത്താവ് ബാലയും. അന്ന് ബാലയുടെ യൂ ട്യൂബ് ചാനലിനു വേണ്ടി തന്റെ പ്രണയത്തെ കുറിച്ചും അഭയ ഹിരണ്‍ മയിയെ കുറിച്ചും എല്ലാം ഗോപി സുന്ദര്‍ സംസാരിക്കുന്നത് ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.

2020 ല്‍ ആണ് ഈ അഭിമുഖം നടന്നത്. ആ കാലത്ത് ബാല യൂട്യൂബില്‍ വളരെ അധികം സജീവമായിരുന്നു. നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, ടൊവിനോ തുടങ്ങി നിരവധി പേര്‍ക്കൊപ്പം അഭിമുഖം ചെയ്യുന്ന വീഡിയോ ചാനലില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. അതിലൊരു അഭിമുഖമായിരുന്നു ഗോപി സുന്ദറിനൊപ്പം. വളരെ നല്ല സൗഹൃദത്തോടെയാണ് ഇരുവരും അഭിമുഖത്തില്‍ സംസാരിക്കുന്നത്. പരസ്പരം രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും പ്രശംസിയ്ക്കുന്നത് വീഡിയോയില്‍ കാണാം. ബാല ഗോപി സുന്ദറിന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ബാല എന്ന സൂപ്പര്‍സ്റ്റാറിനെ കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്.

അഭിമുഖത്തില്‍ ഒരിടത്ത് ബാല ഗോപി സുന്ദറിനോട് ബാച്ചിലറാണോ എന്ന് ചോദിയ്ക്കുന്നു. വിവാഹ ബന്ധത്തിലല്ല, പക്ഷെ അഭയ ഹിരണ്‍മയിക്കൊപ്പം ലിവിങ് റിലേഷനിലാണ് എന്ന് പറഞ്ഞ ഗോപി സുന്ദര്‍, കൈ തണ്ടയില്‍ പ്രണയിനിയുടെ പേര് പച്ച കുത്തിയതും കാണിക്കുന്നുണ്ട്. അത്ര നല്ല പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ ഇത്രയും നന്നായി പ്രണയ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ കഴിയൂ എന്നാണ് അപ്പോള്‍ ബാലയുടെ കമന്റ്.

വ്യക്തി ജീവിതത്തില്‍ തങ്ങളെ കുറിച്ച് വരുന്ന വാര്‍ത്തകളെ കുറിച്ചും ബാലയും ഗോപി സുന്ദറും സംസാരിക്കുന്നുണ്ട്. നമ്മളെ കുറിച്ച് ഒന്നും അറിയാത്തവര്‍ പലതും പറഞ്ഞ് പരത്തും. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ആലോചിക്കണം. പിന്നെ അതിന് വരുന്ന തെറികളെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. എന്റെ വീടിന് അകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാനാണ് പലര്‍ക്കും താത്പര്യമെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

വളരെ ചെറിയ പ്രായത്തില്‍ തന്നെ അമൃത സുരേഷ് ബാലയെ വിവാഹം ചെയ്തിരുന്നു. ശേഷം മകള്‍ പിറന്നതോടെ ഇരുവരും വൈകാതെ വേര്‍പിരിഞ്ഞു. ബാലയെ വിവാഹം ചെയ്ത ശേഷം അമൃത സംഗീതം പൂര്‍ണ്ണമായും ഉപേക്ഷിച്ച രീതിയിലായിരുന്നു. പിന്നീട് ബാലയില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷമാണ് അമൃത പാട്ടിന്റെ ലോകത്തേക്ക് തിരികെ എത്തിയത്. വിവാഹമോചനത്തിന് ശേഷം അമൃത സഹോദരി അഭിരാമിയുമായി ചേര്‍ന്ന് മ്യൂസിക്ക് ബാന്റ് തുടങ്ങി സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ടായിരുന്നു.

ഇപ്പോള്‍ ഗോപി സുന്ദറും ഇരുവര്‍ക്കുമൊപ്പം സംഗീത പരിപാടികളുമായുണ്ട്. അടുത്തിടെ പട്ടായയില്‍ നിന്നുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ഇവര്‍ എത്തിയിരുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതനായ ഗോപി സുന്ദറിന് മുതിര്‍ന്ന രണ്ട് ആണ്‍മക്കളുണ്ട്. പ്രിയയെന്നാണ് ഗോപി സുന്ദറിന്റെ ആദ്യത്തെ ഭാര്യയുടെ പേര്. ഇപ്പോഴും താരത്തിന്റെ ആദ്യ ഭാര്യ പ്രിയയുടെ സോഷ്യല്‍മീഡിയകളില്‍ പേരിനൊപ്പം ഗോപി സുന്ദറെന്നും കാണാം. മുമ്പ് അഭയ ഹിരണ്‍മയിയുമായി ലിവിങിലായിരുന്നപ്പോള്‍ പ്രിയ ആരോപണങ്ങളുമായി ഗോപിക്കെതിരെ രം?ഗത്തെത്തിയിരുന്നു.

gopi sundhar and bala in one stage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES