Latest News

ഞാൻ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും വരുത്തില്ല എന്ന കാര്യം ഞാൻ പതിയെ പഠിക്കുകയാണ്; വൈറലായി ഗോപി സുന്ദറിന്റെ ആദ്യഭാര്യയുടെ വാക്കുകൾ

Malayalilife
 ഞാൻ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും വരുത്തില്ല എന്ന കാര്യം ഞാൻ പതിയെ പഠിക്കുകയാണ്; വൈറലായി ഗോപി സുന്ദറിന്റെ ആദ്യഭാര്യയുടെ വാക്കുകൾ

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ഗായിക അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തെത്തിയപ്പോൾ മുതൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ എല്ലാം തന്നെ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ  ഗോപി സുന്ദറിൻ്റെ ആദ്യ ഭാര്യ പ്രിയയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഞാൻ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും വരുത്തില്ല എന്ന കാര്യം ഞാൻ പതിയെ പഠിക്കുകയാണ്. അതുകൊണ്ടൊന്നും ആളുകൾ എന്നെ പെട്ടെന്ന് സ്നേഹിക്കാനോ ബഹുമാനിക്കാനോ പോകുന്നില്ല, അത് അവരുടെ മനസ്സുകളെ മായാജാല വിദ്യ പോലെ മാറ്റാനും പോകുന്നില്ല. ചിലപ്പോഴൊക്ക ചില കാര്യങ്ങൾ വെറുതെ വിടുന്നതാണ് നല്ലത്. ആളുകൾ അങ്ങനെ പോകട്ടെ, അടച്ചുപൂട്ടിയിടാനായി ശ്രമിക്കാനോ വിശദീകരണങ്ങൾ ചോദിക്കാനോ ഉത്തരങ്ങൾക്കായി പിറകേ നടക്കുകയോ നമ്മളുടെ അവസ്ഥ അവർ മനസിലാക്കുമെന്ന് ശാഠ്യം പിടിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത പകരം നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന കാര്യങ്ങൾക്കായി ശ്രദ്ധിക്കുമ്പോഴാണ് ജീവിതം നന്നായി ജീവിക്കാൻ കഴിയുക എന്ന വസ്തുത ഞാൻ പതിയെ പഠിക്കുകയാണ്. നിങ്ങളും നിങ്ങളുടെ ആന്തരിക സമാധാനത്തിനായി വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ.

 പ്രിയയും ഗോപി സുന്ദറും  തമ്മിലുള്ള വിവാഹം 2001 ൽ ആണ് നടന്നത്.  ഈ ബന്ധത്തിൽ രണ്ട് ആൺ മക്കളും ഉണ്ട്. അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ്  പ്രണയത്തിലാവുന്നത്. തുടർന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു.
 

gopisundar ex wife words goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES