Latest News

ഷാരൂഖിന്റെ ഭാര്യയായതിനാല്‍ പലരും ജോലിക്ക്​ വിളിക്കുന്നില്ല; എന്നെ ഒരു ഇന്റീരിയര്‍ ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട് ​ഗൗരി ഖാന്‍ പറയുന്നു

Malayalilife
topbanner
ഷാരൂഖിന്റെ ഭാര്യയായതിനാല്‍ പലരും ജോലിക്ക്​ വിളിക്കുന്നില്ല; എന്നെ ഒരു ഇന്റീരിയര്‍ ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട് ​ഗൗരി ഖാന്‍ പറയുന്നു

ബോളിവുഡിലെ ഏറെ ശ്രദ്ധ നേടിയ  താരദമ്പതികളാണ്  ഷാരൂഖ് ഖാനും ഗൗരി ഖാനും. സിനിമ പാരമ്ബര്യമില്ലാതെ എത്തി ബോളിവുഡിനെ കീഴടക്കിയ ഷാരൂഖിന്റെ വിജയത്തിന് പിന്നില്‍ ശക്തിയായി ഗൗരി ഖാനും ഉണ്ടായിരുന്നു. സോഷ്യൽ മേടയിൽ ഏറെ സജീവമായ താരദമ്പതികൾക്കും വിശേഷങ്ങൾ അറിയാൻ അർധകരും ഏറെ ആണ്. എന്നാൽ ഇപ്പോൾ  കോഫി വിത്ത്​ കരണ്‍ സീസണ്‍ ഏഴില്‍ അതിഥിയായെത്തിയ ​ഗൗരി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

ഷാരൂഖ്​ ഖാന്റെ ഭാര്യയെന്ന പദവി തന്റെ തൊഴില്‍ ജീവിതത്തെ മോശമായി ബാധിച്ചു എന്നാണ് ഇന്റീരിയര്‍ ഡിസൈനറായ ​ഗൗരി പറയുന്നത്. 'ഒരു പുതിയ പ്രോജക്റ്റ് വരുമ്ബോള്‍, എന്നെ ഒരു ഇന്റീരിയര്‍ ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട്. എന്നാല്‍ അത് അങ്ങനെയല്ലാത്ത സമയങ്ങളുമുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്യുന്നുവെന്നത് ഒരു ഭാരമായി കണക്കാക്കുന്ന ചിലരുണ്ട്. പകുതിയോളം സമയവും അങ്ങനെ ഒരു പേര് എനിക്ക് എതിരായാണ് വരുന്നത്,' ഗൗരി ഖാന്‍ പറഞ്ഞു.

 ഗൗരി ഖാന്‍ അതിഥി ആയി എത്തിയത് കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ്. സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂര്‍, ചുങ്കി പാണ്ഡെയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ ഭാവന പാണ്ഡെ എന്നിവര്‍ക്ക് ഒപ്പമാണ് ​ഗൗരി പരിപാടിയില്‍ എത്തിയത്.

Read more topics: # gowri khan words goes viral
gowri khan words goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES