Latest News

കൗശലവും കൃതന്ത്രങ്ങളും പ്രമാദമായ ഒരു കേസ്സിനെ നിര്‍ണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്ന കഥയുമായി ഗുമസ്ഥന്‍; ചിത്രീകരണം തുടങ്ങി

Malayalilife
കൗശലവും കൃതന്ത്രങ്ങളും പ്രമാദമായ ഒരു കേസ്സിനെ നിര്‍ണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്ന കഥയുമായി ഗുമസ്ഥന്‍; ചിത്രീകരണം തുടങ്ങി

ക്ടോബര്‍ ഇരുപത്തിനാല് ചൊവ്വ, വിജയദശമി നാള്‍. വിദ്യാരംഭ ദിനം:ഇവിടെ ഒരു സിനിമ ആരംഭം കുറിക്കുകയാണ്.. അമല്‍ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്ഥന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് കോട്ടയം കിടങ്ങൂരില്‍ ആരംഭിച്ചത്.അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും, ചലച്ചിത പ്രവര്‍ത്തകരും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍
സംവിധായകന്‍ അമല്‍.കെ.ജോബിയുടെ പിതാവ് ജോബി തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചാണ് ആരംഭം കുറിച്ചത്. തുടര്‍ന്ന് നന്ദു പൊതുവാള്‍ സ്വിച്ചോണ്‍ണ്‍ കര്‍മ്മവും കുടമാളൂര്‍ രാജാജി ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ട് ചിത്രീകരണവും ആരംഭിച്ചു. ജയ്‌സ് ജോസ് ആദ്യ ഷോട്ടില്‍ അഭിനയിച്ചു.
വര്‍ഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവര്‍ത്തിച്ചു പോന്ന ഒരു ഗുമസ്ഥന്റെ കൗശലവും കൃതന്ത്രങ്ങളും പ്രമാദമായ ഒരു കേസ്സിനെ നിര്‍ണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുകയാണ് ഈ ചിത്രത്തിലൂടെ .
നീതിപാലകരും നിയമഞ്ജരും ഒരുപോലെ മാറ്റുരക്കുന്ന ഈ ചിത്രം കേസന്വേഷണത്തില്‍ ഏറെ പുതുമകള്‍ സമ്മാനിക്കുന്നു.
ABrutal criminal beyond the law
എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എന്നുന്നത്.
ഈ ചിത്രത്തിലെ ആന്‍ഡ്രൂസ് പള്ളിപ്പാടന്‍- എന്ന ഗുമസ്ഥാനെ ജയ്‌സ് ജോസ് അവതരിപ്പിക്കുന്നു.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപിച്ചു പോന്ന ജയ്‌സിന് മെയിന്‍ സ്ടീം സിനിമയില്‍ മുന്‍ നിരയിലേക്കു കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നതാണ് ഈ ചിത്രത്തിലെ ആന്‍ ഡ്രൂസ് പള്ളിപ്പാടന്‍ എന്ന കഥാപാത്രം.
ബിബിന്‍ ജോര്‍ജ് , ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.
ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്,  കൈലേഷ്, മഗ്ബൂല്‍ സല്‍മാന്‍, ഷാജു ശീധര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി ലാലു, ഐ.എം.വിജയന്‍, ആദില്‍ ഇബ്രാഹിം, ആനന്ദ് റോഷന്‍, ഫൈസല്‍ മുഹമ്മദ്, ജോയ് ജോണ്‍ ആന്റണി, ടൈറ്റസ് ജോണ്‍,
ജീമോന്‍ ജോര്‍ജ് .സ്മിനു സിജോ,ബിന്ദു സഞ്ജീവ്, വിജി മാത്യൂസ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
പുതുമുഖം നീമാമാത്യു വാണ് നായിക.
തിരക്കഥ - റിയാസ് ഇസ്മത്ത്.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സ്റ്റീഥന്‍ ദേവസ്സി ഈണം പകര്‍ന്നിരിക്കുന്നു.
പശ്ചാത്തല സംഗീതം -
ബിനോയ് എസ്.പ്രസാദ്.
ഛായാഗ്രഹണം - കുഞ്ഞുണ്ണി.എസ്. കുമാര്‍.
എഡിറ്റിംഗ് - അയൂബ് ഖാന്‍.
കലാസംവിധാനം - രജീഷ്. കെ.സൂര്യ.
മേക്കപ്പ് - റഹിം കൊടുങ്ങല്ലൂര്‍
കോസ്റ്റും ഡിസൈന്‍ ഷിബു  പരമേശ്വരന്‍ '
പ്രൊജക്റ്റ് ഡിസൈന്‍ - നിബിന്‍ നവാസ്,
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അമല്‍ദേവ് കെ.ആര്‍.
ലൈന്‍ പ്രൊഡ്യുസര്‍ - ലിജിന്‍ നവാസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
നന്ദു പൊതുവാള്‍
മുസാഫിര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രികരണം കിടങ്ങൂര്‍, ഏറ്റുമാഏറ്റുമാന്നൂര്‍. പാലക്കാട് എന്നിവിടങ്ങളില്‍ ആയി പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോട്ടോ - അമല്‍. അനിരുദ്ധന്‍.

Read more topics: # ഗുമസ്ഥന്‍
gumasthan shoot start

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES