Latest News

സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്; യഥാര്‍ത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം: ഹരീഷ് പേരടി

Malayalilife
സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്; യഥാര്‍ത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം: ഹരീഷ് പേരടി

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഹരീഷ് പേരടി. തന്റെതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട് ഹരീഷ്. എന്നാൽ ഇപ്പോൾ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് താരം  രംഗത്ത് എത്തിയിരിക്കുകയാണ്.  ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പുരസ്‌കാര നിര്‍ണ്ണയം, കമ്മ്യുണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കള്‍ക്കുള്ള പാഠമാണെന്ന് വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്..കക്ഷി രാഷ്ട്രീയ മൂട് താങ്ങികള്‍ക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ..കലയുടെ കഴിവുകള്‍ക്കുള്ള..യഥാര്‍ത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം..അഭിപ്രായ വിത്യാസങ്ങളുടെ പേരില്‍ കലാകാരനെ വിലക്കുന്ന..ഇടതുപക്ഷ സാംസ്‌കാരിക വിരുദ്ധരായ സംഘടനകള്‍ക്കുള്ള..സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികള്‍ക്കുള്ള പാഠം…

കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാന്‍ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിര്‍മ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുള്ള പാഠം…എതിര്‍ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കന്‍മാര്‍ക്കുള്ള പാഠം….ദേശീയ ജൂറിക്ക് മനുഷ്യ സലാം …കലാസലാം..
 

hareesh peradi note about national film award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES