Latest News

സംഘടനയിലെ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ലെന്ന ധ്വനി ഭരണഘടനാ വിരുദ്ധം; സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തില്‍ പറ്റാത്തതാണ്; ഹരീഷ് പേരടിയുടെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
സംഘടനയിലെ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ലെന്ന ധ്വനി ഭരണഘടനാ വിരുദ്ധം; സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തില്‍ പറ്റാത്തതാണ്; ഹരീഷ് പേരടിയുടെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കൃത്യതയും പാലിക്കാത്തവരോടും ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നുവെന്ന് ഹരീഷ് പരഞ്ഞു. 

എന്നാല്‍ സംഘടനയിലെ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു

അമ്മ സംഘടനയില്‍ നിന്ന് രാജിവച്ച താന്‍ ഇനിയും മലയാള സിനിമകളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നുവെന്നും കാരണം തനിക്ക് സിനിമയോട് മാത്രമാണ് സ്‌നേഹമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപ

സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടു...സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നു.
പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ സംഘടനയിലെ അംഗത്വവും രജിസ്ട്രഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി(പറയാതെ പറഞ്ഞ പറച്ചില്‍)ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണ്..ചോദിക്കാനും പറയാനും പിന്നില്‍ ആളുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും ആവാം എന്നും ...

സംഘടനകളില്‍ അംഗത്വം ഇല്ലാത്തവര്‍ എത്ര വലിയ കലാകാരന്‍മാര്‍ ആണെങ്കിലും ജനങ്ങള്‍ മനസ്സിലേറ്റിയവര്‍ ആയാലും നിങ്ങള്‍ സംഘടനയുടെ ഭാഗമല്ലെങ്കില്‍ ഒരു സംഘടനാ വാള്‍ നിങ്ങളുടെ തലക്ക് മുകളില്‍ തൂങ്ങുന്നണ്ടെന്ന ഭീഷണിയാണ്...ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തില്‍ പറ്റാത്തതാണ് ...അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച ഞാന്‍ ഇനിയും മലയാള സിനിമകളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു..കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്‌നേഹം...ഹരീഷ് പേരടി.
 

hareesh peradi reacts amma shane nigam issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES