Latest News

അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും; വിനയന് ആശംസകളുമായി ഹരീഷ് പേരടി

Malayalilife
അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും; വിനയന് ആശംസകളുമായി ഹരീഷ് പേരടി

ലയാള സിനിമയിൽ സഹനായക വേഷങ്ങളിലൂടെ  ശ്രദ്ധേയനായി മാറിയ താരമാണ് ഹരീഷ് പേരടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.  മലയാളത്തിന് പുറമെ തമിഴിലും താരം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു.  സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും  സജീവമാകാറുള്ള താരമാണ് ഹരീഷ് പേരടി. ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ സംവിധായകന്‍ വിനയന്റെ ഗംഭീര തിരിച്ചു വരവ് അടയാളപ്പെടുത്തിയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയേറ്ററുകളില്‍ എത്തിയത്. ഈ അവസരത്തിൽ വിനയനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

വിനയന് ആശംസ അറിയിച്ച് കൊണ്ടുള്ള നടന്‍ ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ്  വൈറലായി മാറുന്നത്. ‘ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും.. അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും… വിനയന്‍ സാര്‍ ആശംസകള്‍’ എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.


പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളില്‍ സെപ്റ്റംബര്‍ 8നാണ്  എത്തിയത്. ആറാട്ടുപ്പുഴ വേലായുധ പണിക്കരായി വേഷമിട്ട സിജു വിത്സന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തില്‍ നങ്ങേലി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് കയാദു ലോഹര്‍ ആണ്.

Read more topics: # hareesh peradi wishes to vinayan
hareesh peradi wishes to vinayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES