നവാഗത സംവിധായകയായ ഹസീന സുനീറിന്റെ സിനിമ പ്രകാശന്റെ മെട്രോ ഇന്ന് തീയറ്ററിലെത്തുകയാണ്. സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന സംവിധായിക എന്ന നിലയില്‍ സോഷ്യല്‍ മീഡിയയായുടെ കൈയ്യടി നേടുകയും അജു വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ നവ സംവിധായികയ്ക്ക് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ തന്റെ സിനിമകള്‍ ഓടാന്‍ തീയറ്റര്‍ വിട്ടുതരുന്നില്ലെന്ന പരിതായിുമായിട്ടാണ് ഹസീന ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമ ഓടിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ഡ്രൈവര്‍ തീയറ്ററുകളെല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുകയാണെന്നും പല തീയറ്ററുകളിലും ഈ സിനിമ കണാന്‍ പ്രേക്ഷകര്‍ ഇല്ലെങ്കില്‍ പോലും തീയറ്റുകാര്‍ നിര്‍ബന്ധത്തിന് വഴങ്ങി സിനിമ പ്രദര്‍ശിപ്പിക്കുകയാണെന്നും ഹസീന ആരോപിക്കുന്നു.
പ്രകാശന്റെ മെട്രോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ പുതിയ ഒരു പെണ്‍ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹസീന മുനീര്‍. തന്റെ ആദ്യ സംവിധാനത്തില്‍ പിറന്ന ചിത്രത്തിന്റെ പോസ്റ്ററൊട്ടിക്കാന്‍ ഹസീന നേരിട്ടിറങ്ങിയതും സോഷ്യല്‍ മീഡിയ പ്രശംസിച്ചിരുന്നു. അജുവര്‍ഗീസ് അടക്കം മലയാള സിനിമയില്‍ നിന്നും പല പ്രമുഖരും താരത്തിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തന്റെ സിനിമകള്‍ ഓടിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന പരാതിയുമായിട്ടാണ് ഹസീന രംഗത്തെത്തിയത്.
തങ്ങളുടെ സിനിമ സ്റ്റാര്‍ വാല്യു ഇല്ലെന്ന് പറഞ്ഞ് ഡിസ്റ്റഡ്രിബ്യൂട്ടേഴ്‌സ് തള്ളിയ സാഹചര്യത്തില്‍ പ്രൊഡ്യൂസര്‍ സ്വന്തമായി വിതരം ചെയ്താണ് സിനിമ റീലീസ് വരെ എത്തിച്ചതെന്ന് ഹസീന ആരോപിക്കുന്നു. ആദ്യം 60 തീയറ്റുകള്‍ വിട്ടുനല്‍കാമെന്ന് പറയുകയും പിന്നീട് അത് 50 എന്ന് പറയുകയുമാണ് ചെയ്തത്. എന്നാല്‍ റിലീസ് ദിവസമായ ഇന്ന് 34 തീയറ്റുകളില്‍ മാത്രം ഒതുക്കി പ്രദര്‍ശനം നടത്തുകയാണെന്ന് ഹസീന ആരോപിക്കുന്നു. തീയറ്ററുകള്‍ വിട്ടു നല്‍കാത്തതിന്റെ കാരണം മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന സിനിമ ഇപ്പോഴും നിര്‍ബന്ധിത പ്രദര്‍ശനം നടത്തുന്നതിനാണെന്നും ഇവര്‍ ആരോപിക്കുന്നു,
സൂപ്പര്‍താരത്തിന്റെ സിനിമ കാണാന്‍ രണ്ടേ രണ്ട് പേര്‍ മാത്രമാണ് ഉള്ളതെങ്കിലും പ്രൊഡ്യൂസറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രദര്‍ശനം തുടരുകയാണെന്നും ഹസീന ആരോപിക്കുന്നു, വലിയവരുടെ സിനിമകള്‍ മാത്രം ഓടിക്കുക എന്ന നിര്‍ബന്ധ ബുദ്ധിയാല്‍ സിനിമയിലേക്ക് കടന്നുവരുന്ന ചെറിയ ആളുകള്‍ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം തീരുമാനങ്ങളില്‍ വേദനയുണ്ടെന്നും ഹസീന ആരോപിക്കുന്നു. ഇന്ന് സിനിമ തീയറ്റുകളില്‍ എത്തിയെങ്കിലും ഇന്നലെ വൈകിയാണ് സിനിമയുടെ തീയറ്റര്‍ ലിസ്റ്റ് പോലും അണിയറപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഹസീനയുടെ വോയിസ് ക്ലിപ്പ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെ ചൊല്ലി രൂക്ഷമായ ചര്‍ച്ചകളാണ് നടക്കുന്നത്.
മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസ് ചെയ്ത് ഒരുമാസം പിന്നിട്ടിട്ടും ഇപ്പോഴും ആളുകളിലല്ലാതെ പല തീയറ്ററുകളിലും പ്രദര്‍ശനം തുടരുന്നെന്നാണ് സോഷ്ല്‍ മീഡിയ ആരോപിക്കുന്നത്. ബുക്ക് മൈ ഷോയിലുള്‍പ്പടെ 86% റേറ്റിങ് വന്നതിന് കാരണം നിര്‍ബന്ധിച്ച് തീയറ്റുകളില് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതാണെന്ന് ഇവര്‍ ആരോപിക്കുന്നു. സിനിമ 200 കോടി ക്ലബ് കറ്റുന്നത് വരെ പ്രദര്‍ശനം തുടരണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ തീയറ്റിലേക്ക് ആളുകളെ കയറ്റാനായി സമ്മാനങ്ങള്‍ വരെ ഓഫര്‍ചെയ്താണ് സൂപ്പര്‍ താരം രംഗത്തെത്തിയത്. എന്നാല്‍ നവ സംവിധായികയുടെ പരാതി കൂടി രൂക്ഷമായതോടെ തീയറ്റര്‍ ഉടമകളും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഹസീനയെ അഭിനന്ദിച്ചും ചിത്രത്തിനു ആശംസകള്‍ നേര്‍ന്നും നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ദിനേഷ് പ്രഭാകറും പുതുമുഖമായ അനഘ ജാനകിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. നോബി, സാജു നവോദയ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഡ് മൂവി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം ഓട്ടോ ഡ്രൈവറായ പ്രകാശന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
കായംകുളം നൂറനാട് സ്വദേശിനിയായ ഹസീന സുനീര്‍ സെന്‍സ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് ശ്രദ്ധ നേടുന്നത്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി പറഞ്ഞ ജീവിതകഥയാണ് പ്രകാശന്റെ മെട്രെയ്ക്ക് പ്രചോദനമാകുന്നത്. മിത്രന്‍ ആണ് തിരക്കഥയൊരുക്കിയത്