Latest News

ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഹൃദയപൂര്‍വ്വം; ഇനി ബിഗ് സ്‌ക്രീനില്‍ കാണാം എന്ന കുറിപ്പോടെ ചിത്രവുമായി മോഹന്‍ലാല്‍;സെറ്റില്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ശെല്‍വയും എത്തിയതോടെ ഇടിപ്പടം ആണോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും

Malayalilife
 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഹൃദയപൂര്‍വ്വം; ഇനി ബിഗ് സ്‌ക്രീനില്‍ കാണാം എന്ന കുറിപ്പോടെ ചിത്രവുമായി മോഹന്‍ലാല്‍;സെറ്റില്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ശെല്‍വയും എത്തിയതോടെ ഇടിപ്പടം ആണോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും

മലയാള സിനിമയിലെ എവര്‍ക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. 'ഇനി ബിഗ് സ്‌ക്രീനില്‍ കാണാം' എന്ന തലക്കെട്ടോടെ സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചു. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. 

'ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം.

ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്  മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഒരു രംഗത്തിന്റെ ഷൂട്ടിംഗ് സ്റ്റിലില്‍ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വയെയും കാണാം. 

മോഹന്‍ലാല്‍ അഭിനയിച്ച മ്പുരാന്റെയും തുടരുമിന്റെയും സ്റ്റണ്ട് ഒരുക്കിയത് സ്റ്റണ്ട് സില്‍വയായിരുന്നു. സിനിമകളിലെ ഫൈറ്റ് രംഗങ്ങളും തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലും കിടിലന്‍ സ്റ്റണ്ട് സീക്വന്‍സ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
 

hridayapoorvam pack up directed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES