Latest News

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് രണ്ടു മലയാള ചിത്രങ്ങള്‍; ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലിയും  ഫാസില്‍ റസാഖിന്റെ തടവും മത്സരത്തിന്

Malayalilife
 കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് രണ്ടു മലയാള ചിത്രങ്ങള്‍; ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലിയും  ഫാസില്‍ റസാഖിന്റെ തടവും മത്സരത്തിന്

കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 28-ാംമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മലയാള സിനിമകളും. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, നവാഗതനായ ഫാസില്‍ റസാഖിന്റെ തടവ് എന്നിവയാണ് തിരഞ്ഞെടുത്ത ചിത്രങ്ങള്‍. സംവിധായകന്‍ വി. എം വിനു ചെയര്‍മാനും കൃഷ്‌ണേന്ദു കലേഷ്, താരാ രാമാനുജന്‍, ഒ. പി. സുരേഷ്, അരുണ്‍ ചെറുകാവില്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്.

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് എട്ട് നവാഗത സംവിധായകരുടെയും രണ്ട് വനിത സംവിധായകരുടെയും സിനിമകള്‍ ഉള്‍പ്പെടെ 12 ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ശാലിനി ഉഷാദേവി - എന്നെന്നും, റിനോഷുന്‍. കെ - ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, ശരത്കുമാര്‍. വി - നീലമുടി, ഗഗന്‍ദേവ് - ആപ്പിള്‍ ചെടികള്‍, ശ്രുതിശരണ്യം - ബി 32 മുതല്‍ 44 വരെ, വിഘ്‌നേഷ് പി.ശശിധരന്‍ - ഷെഹര്‍ സാദേ, ആനന്ദ് ഏകര്‍ഷി - ആട്ടം, പ്രശാന്ത് വിജയ് - ദായം, രഞ്ജന്‍ പ്രമോദ് - ഓ.ബേബി, ജിയോ ബേബി - കാതല്‍, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ - ആനന്ദ് മോണോലിസ മരണവും കാത്ത്, സുനില്‍ കുടമാളൂര്‍ - വലസൈ പറവകള്‍ എന്നിവയാണ് തിരഞ്ഞെടുത്ത ചിത്രങ്ങള്‍.


 

iffk family and thadavu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES