ബോളിവുഡിലും തെന്നിന്ത്യയിലും വലിയ ആരാധക പിന്തുണ സ്വന്തമാക്കാന്‍ സാധിച്ച ചുരുക്കം നായികമാരിൽ ഒരാളാണ് ഇല്യായാന ഡിക്രൂസ്. സിനിമയില്‍ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്.
തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുക പതിവാണ്.ഇപ്പോഴിതാ താരത്തിന്റെ ബെല്ലി ഡാൻസ് വിഡിയോയും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. താരം തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്
അടുത്തിടെ, ഇല്യായാനയും കാമുകന്‍ ആന്‍ഡ്രൂസ് നീബോണുമായുള്ള ബന്ധം പിരിഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഏറെ നാളുകളായുള്ള ബന്ധമാണ് അതോടെ അവസാനിച്ചത്. സോഷ്യല്‍മീഡിയ പേജുകളില്‍ നിന്ന് ആന്‍ഡ്രൂസിനൊപ്പമുള്ള ചിത്രങ്ങള്‍ താരം ഒഴിവാക്കിയിരുന്നു.