Latest News

മണിരത്നം ചിത്രത്തിന് പിന്നാലെ ആരാധകര്‍ക്ക് പിറന്നാള്‍ ദിനത്തില്‍ വീണ്ടും സര്‍പ്രൈസ്; കമലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ശങ്കര്‍ സേനാപതിയായുള്ള ഇന്ത്യന്‍ 2 പുതിയ പോസ്റ്റര്‍ പുറത്തിറക്കി    

Malayalilife
 മണിരത്നം ചിത്രത്തിന് പിന്നാലെ ആരാധകര്‍ക്ക് പിറന്നാള്‍ ദിനത്തില്‍ വീണ്ടും സര്‍പ്രൈസ്; കമലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ശങ്കര്‍ സേനാപതിയായുള്ള ഇന്ത്യന്‍ 2 പുതിയ പോസ്റ്റര്‍ പുറത്തിറക്കി     

ണിരത്നം ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കമല്‍ ഹാസന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് വീണ്ടും സര്‍പ്രൈസ്. തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ഇന്ത്യന്‍ 2വിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് സംവിധായകന്‍ ശങ്കര്‍ കമലിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.

സേനാപതിയായുള്ള കമല്‍ഹാസന്റെ ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് സ്‌പെഷല്‍ പോസ്റ്റര്‍ റിലാസ്. കാജല്‍ അഗര്‍വാള്‍ ആണ് ഇന്ത്യന്‍ 2വില്‍ നായിക. രാകുല്‍ പ്രീത്, സിദ്ധാര്‍ഥ് എന്നിവരാണ് മറ്റുതാരങ്ങള്‍.

1996-ല്‍ ശങ്കര്‍ തന്നെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. തമിഴ് ക്ലാസിക് കള്‍ട്ട് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം ചെയ്യുമെന്ന് 2017ലായിരുന്നു കമല്‍ ഹാസനും ശങ്കറും പ്രഖ്യാപിച്ചത്.തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി അടുത്ത വര്‍ഷം ദസറ- ദീപാവലി സീസണുകളിലേതെങ്കിലുമൊന്നില്‍ ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

സേനാപതി എന്ന കഥാപാത്രമായാണ് കമല്‍ എത്തുന്നത്. മലയാളി നടന്‍ നന്ദു പൊതുവാളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ഇന്ത്യന്‍ 2 നിര്‍മിക്കുന്നത്. ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് 2019ല്‍ ആരംഭിച്ചുവെങ്കിലും പിന്നീട് കൊവിഡും ബജറ്റ് പ്രശ്‌നങ്ങളും കാരണം നീണ്ടുപോകുകയായിരുന്നു.

കഴിഞ്ഞ ദിവസം കമല്‍ ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നു. റെഡ് ജൈന്റ് മൂവീസാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ വിവരം പുറത്ത് വിട്ടത്. 35 വര്‍ഷത്തിന് ശേഷം രണ്ട് ലെജന്റുകളും ഒരുമിച്ചെത്തുന്നു എന്ന ക്യാപ്ഷനോടെയാണ് റെഡ് ജൈന്റ് മണിരത്‌നം ചിത്രത്തിന്റെ വിവരം പുറത്ത് വിട്ടത്.

ഉലകനായകന്‍ കമല്‍ ഹാസനും മണി രത്‌നത്തിനുമൊപ്പം എ.ആര്‍. റഹ്മാന്റെ മ്യൂസിക്കും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. റെഡ് ജൈന്റ് മൂവീസിന്റെ ബാനറില്‍ കമല്‍ ഹാസനും ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

indian 2 POSTER kamalhassan shankar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES