Latest News

ഇന്ദ്രജിത്ത്  അനൂപ് മേനോനും ഒന്നിക്കുന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി;  പ്രിയദര്‍ശന്റെ സഹസംവിധായകനായ വരുണ്‍ ജി പണിക്കര്‍ ഒരുക്കുന്ന ചിത്രം ത്രില്ലറും കോമഡിയും കലര്‍ന്നത്

Malayalilife
ഇന്ദ്രജിത്ത്  അനൂപ് മേനോനും ഒന്നിക്കുന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി;  പ്രിയദര്‍ശന്റെ സഹസംവിധായകനായ വരുണ്‍ ജി പണിക്കര്‍ ഒരുക്കുന്ന ചിത്രം ത്രില്ലറും കോമഡിയും കലര്‍ന്നത്

പ്രിയദര്‍ശന്റെ സഹസംവിധായകനായ വരുണ്‍.ജി. പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു. ഇന്ദ്രജിത്തും അനൂപ് മേനോനും ബൈജു സന്തോഷും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആര്യ ആണ് നായിക.

ബഡായ് ബംഗ്‌ളാവിലൂടെ ശ്രദ്ധേയയായ ആര്യ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.എന്താടാ സജി ആണ് അവസാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ചിത്രംസാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവര്‍ ഒരാവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തുന്നതും അവിടുത്തെ ചില സംഭവവികാസങ്ങളില്‍ അയാള്‍ക്ക് അവിടം വിട്ടു പോകാന്‍ പറ്റാത്ത സാഹചര്യത്തിലേക്കെത്തുന്നതുമാണ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിലൂടെ വരുണ്‍ ജി. പണിക്കര്‍ പറയുന്നത്.പ്രിയദര്‍ശന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാബു മോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍, ദീപു കരുണാകരന്‍, സുരേഷ് കൃഷ്ണന്‍, അലന്‍സിയര്‍, ബിജു പപ്പന്‍, ബാലാജി ശര്‍മ്മ, സന്തോഷ് ദാമോദരന്‍, അജിത് ധന്വന്തിരി, മല്ലിക സുകുമാരന്‍, പാര്‍വതി അരുണ്‍, അഞ്ജന അപ്പുക്കുട്ടന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

രചന - അരുണ്‍ കരിമുട്ടം.ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ, സംഗീതം - രാഹുല്‍ രാജ്.ഹൈലൈന്‍ പിക്‌ചേഴ്‌സ്, ഇന്‍ അസോസിയേഷന്‍ വിത്ത് ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രകാശ്.ജിയും സംവിധായകന്‍ ദീപു കരുണാകരനും ചേര്‍ന്നാണ് നിര്‍മ്മാണം. പി.ആര്‍. ഒ വാഴൂര്‍ ജോസ

 

indrajith and anoop menon movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES