Latest News

മതം മാറി വിവാഹം ചെയ്തു..! ബന്ധം ഉലഞ്ഞതോടെ മയക്കുമരുന്നിന് അടിമയായി; നടി ലക്ഷ്മിയുടെ മകള്‍ ഐശ്വര്യയുടെ ഞെട്ടിക്കുന്ന ജീവിതം

Malayalilife
മതം മാറി വിവാഹം ചെയ്തു..! ബന്ധം ഉലഞ്ഞതോടെ മയക്കുമരുന്നിന് അടിമയായി;  നടി ലക്ഷ്മിയുടെ മകള്‍ ഐശ്വര്യയുടെ ഞെട്ടിക്കുന്ന ജീവിതം

 

രസിംഹം സിനിമയിലേ അനുരാധ എന്ന നായികനടിയെ മലയാളികള്‍ ഒരുകാലത്തും മറക്കാനിടയില്ല. ബോള്‍ഡായ കാമുകീ സങ്കല്‍പ്പമാണ് അനുരാധ. തെന്നിന്ത്യയില്‍ നിരവധി വേഷങ്ങള്‍ ചെയ്ത ഐശ്വര്യ ഇപ്പോള്‍ സീരിയലില്‍ സജീവയാണ്. സീ കേരളത്തില്‍ ചെമ്പരത്തി സീരിയലിലെ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രമായി എത്തുന്ന ഐശ്വര്യയുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് ്അറിയാം. 

വ്യ്ത്യസ്തമായ പരിപാടികളും അവതരണവും സീരിയലുകളുമൊക്കെയായി  മിനിസ്‌ക്രീന്‍ ലോകത്ത് മുന്നേറുകയാണ് സീ കേരളം ചാനല്‍. മികച്ച പ്രേക്ഷക പ്രീതിയോടെ മുന്നേറുന്ന ചാനലില്‍ സീരിയലില്‍ഡ കരുത്തുറ്റ കഥാപാത്രമായി എത്തുന്നത് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നടി ഐശ്വര്യയാണ്. നരസിംഹത്തിലെ അനുരാധയായും പ്രജ സിനിമയിലെ മായ മേരി കുര്യന്‍ എന്ന പോലീസുകാരിയായുമൊക്ക തിളങ്ങിയ  ഐശ്വര്യ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരത്തിന്റെ അമ്മ ലക്ഷ്മി ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന നായികയാണ്. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലാണ് ലക്ഷ്മി അവസാനമായി അഭിനയിച്ചത്.

തെന്നിന്ത്യയില്‍ മാത്രമല്ല ഹിന്ദിയിലും ലക്ഷ്മി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചെന്നൈ സ്വദേശിനിയാണ് ലക്ഷ്മിയും മകള്‍ ഐശ്വര്യയും. മൂന്നുവിവാഹം കഴിച്ച ലക്ഷ്മിയുടെ ആദ്യവിവാഹത്തിലെ മകളാണ് ഐശ്വര്യ. മലയാളസിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ഹിയ നടന്‍ മോഹന്‍ ശര്‍മയാണ് ഐശ്വര്യയുടെ രണ്ടാനച്ഛന്‍. എന്നാല്‍ ലക്ഷ്മി മോഹനെ ഡിവോഴ്‌സ് ചെയ്ത ശേഷം മറ്റൊരാളെയാണ് മൂന്നാമത് വിവാഹം ചെയ്തത്.

അമ്മയെ പോലെ തന്നെ വെളളിത്തിരയില്‍ തിളങ്ങി നിന്ന നായികയാണ് ഐശ്വര്യ. പിന്നീട് നായികയില്‍ നിന്നും സഹതാരമായും അമ്മ കഥാപാത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെട്ടു. വലിയൊരു കലാകുടുംബത്തില്‍ നിന്നും വെളളിത്തിരയിലേക്കെത്തിയ താരത്തിന്റെ ജീവിതം എന്നാല്‍ വിവാദങ്ങളില്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ തിളങ്ങുന്ന സമയത്ത് തന്നെ ഐശ്വര്യ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു. പ്രണയ വിവാഹത്തിനായി വീട്ടുകാരുടെ ഇഷ്ടം നോക്കാതെ മതം മാറി.

എന്നാല്‍ ഭര്‍ത്താവ് തന്‍വീറുയുള്ള ബന്ധം അധികകാലം നീണ്ടു നിന്നില്ല. മൂന്നു വര്ഷം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യം വേര്‍പിരിഞ്ഞു.  അതോടെ മയക്കുമരുന്നുകള്‍ക്ക് അടിമയായ താരം പിന്നീട്  ചികിത്സകള്‍ക്കൊടുവില്‍ തന്റെ പഠനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സില്‍ പഠിത്തം തുടര്‍ന്നു. ശേഷം എന്‍ഐഐടി യില്‍ ജോലിക്ക് ജോയിന്‍ ചെയ്തു. ഒരു സോഫ്റ്റ്വയര്‍ എന്‍ജിനീയറായ ജോലി തുടരവെയാണ് ഒരു ടെലിവിഷന്‍ ഷോയില്‍ അവസരം ലഭിച്ചത്.

 കൈകുഞ്ഞുമായി വീണ്ടും അമ്മയുടെ അരികില്‍ എത്തിയ ഐശ്വര്യ മകളുടെ നല്ല ഭാവി സ്വപ്നം കണ്ടു കൊണ്ട് വീണ്ടും അഭിനയത്തില്‍ സജീവമാവുകയായിരുന്നു. അനൈന എന്നാണ് താരത്തിന്റെ മകളുടെ പേര്. സൂപ്പര്‍ താരങ്ങളുടെ നായികയായി വിലസിയ നടി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. യുവ താരങ്ങളുടെ അമ്മവേഷത്തില്‍ എത്തുന്ന നടി മിനിസ്‌ക്രീനിലും തിളങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

instagram introduced flagging feature to find false

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES