വൈദ്യുതി വിളക്കിന്റെ പ്രഭയില്‍ കൊമ്പൊടിഞ്ഞു വീണ ഒടിയന്മമാരുടെ ജീവിതത്തിലേക്കും വേരുകളിലേക്കും അന്വേഷണംയ അതാണ് 'ഇരവിലും പകലിലും ഒടിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി പറയുന്നത്.ഇപ്പോഴിതാ ഇന്ത്യയുടെ 50-ാം രാജ്യാന്തര ചലചിത്രമേളയിലെ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുത്തിരിക്കുകയാണ ഈ ഡോക്യുമെന്ററിയെ. 23ന് രാവിലെ 11.30നാണ് ആദ്യ പ്രദര്‍ശനം. ഇതിനൊടനുബന്ധിച്ചുള്ള ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഫേയ്സുബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ടി അരുണ്‍ കുമാര്‍ രചന നിര്‍വ്വഹിക്കുന്ന ഡോക്യുമെന്ററിയുടെ ഗവേഷണവും സംവിധാനവും നിര്‍വ്വഹിക്കുന്നത് നോവിന്‍ വാസുദേവ് ആണ്. അനന്ദ ഗോപാലാണ് ഛായാഗ്രാഹണം. എഡിറ്റിംഗ് സുജിര്‍ ബാബു. നിര്‍മ്മാണം ല പ്രൊഡക്ഷന്‍സും.
'ഒടിയന്‍' സങ്കല്‍പത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ഡോക്യുമെന്ററി അണിയറയില്‍ ഒരുങ്ങുന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് മുന്‍പ് ആരാധകരുമായി പങ്കുവച്ചത്.