ഷെയ്ന്‍ നിഗം നായകനായി എത്തിയ ഇഷ്‌ക് സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ആ രംഗം പുറത്തുവിട്ട് സംവിധായകന്‍. 'ഇഷ്‌കിന്റെ ,ഇടപെടലുകള്‍ ഇല്ലാത്ത സെന്‍സര്‍ കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ്.'സംവിധായകന്‍ അനുരാജ് മനോഹര്‍ കുറിച്ചു.
ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചത്. അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംവിധായകന്‍ പങ്കുവച്ചത്.
കപട സദാചാരബോധവുമായി നടക്കുന്ന ഒരുകൂട്ടം ആളുകളെ കര്‍ശനമായി വിമര്‍ശിക്കുന്ന ചിത്രമാണ് ഇഷ്‌ക്. ഷെയ്ന്‍ നായകനായി എത്തിയ ചിത്രത്തില്‍ ആന്‍ ശീതളായിരുന്നു നായിക. ഷൈന്‍ ടോം ചാക്കോയുടെ ഗംഭീര പ്രകടനവും ചിത്രത്തെ ശ്രദ്ധേയമാക്കി.