Latest News

അനില്‍ തോമസ് ചിത്രം 'ഇതുവരെ'കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന്; ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രമേയമായത് ബ്രഹ്മപുരം തീപിടുത്തം

Malayalilife
അനില്‍ തോമസ് ചിത്രം 'ഇതുവരെ'കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന്; ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രമേയമായത് ബ്രഹ്മപുരം തീപിടുത്തം

നില്‍ തോമസിന്റെ സംവിധാനത്തില്‍ കലാഭവന്‍ ഷാജോണ്‍, പ്രേം പ്രകാശ്, വിജയകുമാര്‍, രാജേഷ് ശര്‍മ്മ, പീറ്റര്‍ ടൈറ്റസ്, രാജ്കുമാര്‍, റോഷിത്ലാല്‍, ഡോ. അമര്‍ രാമചന്ദ്രന്‍, സ്വാതി, നെഹല ഫാത്തിമ, ലത ദാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഇതുവരെ' എന്ന ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ഷിപ്പിക്കും. 30 പ്രമുഖ ഓഡിയോവിഷ്വല്‍ പ്രൊഡക്ഷന്‍ രാജ്യങ്ങളില്‍ നിന്നുള്ള 36 അംഗ അസോസിയേഷനുകളുള്ള ഒരു സംഘടനയാണ് 1933-ല്‍ പ്രാപല്യത്തില്‍ വന്ന FIAPF (International Federation of Film Producers Associations). 

KIFF എന്നറിയപ്പെടുന്ന കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവല്‍ FIAPFന്റെ അംഗീകാരമുള്ള ഫെസ്റ്റിവലാണ്. ഗോവയിലെ IFFI (International Film Festival of India), മുംബൈയിലെ MIFF (Mumbai International Film Festival), തിരുവനന്തപുരത്തെ IFFK (International Film Festival of Kerala) തുടങ്ങിയവയാണ് FIAPFന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ മറ്റ് ഫിലിം ഫെസ്റ്റിവലുകള്‍.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 'ഇതുവരെ' എന്ന ചിത്രം മൂവി മാജിക്കിന്റെ ബാനറില്‍ ഡോ. ടൈറ്റസ് പീറ്ററാണ് നിര്‍മ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സുനില്‍ പ്രേം എല്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് കെ ശ്രീനിവാസാണ്. കെ ജയകുമാര്‍ വരികള്‍ രചിച്ച ചിത്രത്തിലെ ?ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് സം?ഗീതം പകര്‍ന്നിരിക്കുന്നത്. 

കലാസംവിധാനം: അര്‍ക്കന്‍ എസ് കര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷെറിന്‍ സ്റ്റാന്‍ലി, മേക്കപ്പ്: ലാല്‍ കരമന, വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേര്‍സ്: ജിനി സുധാകരന്‍, ബോബി സത്യശീലന്‍, അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്പുംചോല, അസോസിയേറ്റ് എഡിറ്റര്‍: ബാബുരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍: സച്ചിന്‍ വളാഞ്ചേരി, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍: അജി മണിയന്‍, കോ-പ്രൊഡ്യൂസര്‍: ഡോ. സ്‌മൈലി ടൈറ്റസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: അരുണ്‍ നടരാജന്‍ എസ്, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: രാജീവ് വിശ്വംഭരന്‍, വര്‍ഗീസ് തോമസ്, അരുണ്‍ പ്രകാശ്, ശങ്കര്‍ ദാസ്, ഷൈന്‍, എന്‍ ഹരികുമാര്‍

Read more topics: # ഇതുവരെ'
ithuvare movie KIFF

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES