ബോളിവുഡിലെ ലൈം ലൈറ്റായി തിളങ്ങി നില്ക്കുന്ന താരപുത്രിമാര്‍ ആണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളായ ജാന്‍വിയും ഖുഷിയും.ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മക്കളായ ഇവര്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. താരപുത്രിമാരുടെ അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം നിറയുന്നത്.

ഷൂട്ടിന്റെ ഇടവേളയില്‍ വീണ് കിട്ടിയ സമയത്തില്‍ സഹോദരിക്കും സുഹൃത്തുക്കള്‍ക്കൊപ്പം ഏതെ മലനിരകള്‍ക്ക് താഴെ ചെലവിടുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്ക് വച്ചിരിക്കുന്നത്. താരസുന്ദരിമാരുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
റൂഹി-അഫ്സ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വീണുകിട്ടിയ അവധിക്കാലമാണ് ജാന്‍വിയും ഖുഷിയും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കുന്നത്. റൂഹ്- അഫ്സ എന്ന ചിത്രത്തില്‍ റൂഹി, അഫ്സാന എന്നീ കഥാപാത്രങ്ങളെയാണ് ജാന്‍വി അവതരിപ്പിക്കുന്നത്. ദിനേഷ് വിജന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ഹാര്‍ദിക് മെഹ്ത്തയാണ് സംവിധായകന്‍. 2020 മാര്‍ച്ച് 20 നാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ജാന്‍വിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ ഈ ഡബിള്‍ റോളിനെ വിശേഷിപ്പിക്കാം. 2018ല്‍ 'ധടക്' എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി തന്റെ അരങ്ങേറ്റം കുറിച്ചത്. ഗുന്‍ജന്‍ സക്സേനയുടെ ബയോപിക്കിലും ജാന്‍വി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരണ്‍ ജോഹറിന്റെ 'തക്ത്' ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ജാന്‍വി ചിത്രം. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീദേവിയും 'ചല്‍ബാസ്' എന്ന ചിത്രത്തില്‍ ഡബിള്‍ റോളിലെത്തിയിരുന്നു.


