Latest News

രണ്ടര പതിറ്റാണ്ടിനു ശേഷം ജോണിവാക്കറിന്റെ രണ്ടാംഭാഗം ഒരുക്കാന്‍ ജയരാജ്; ജൂനിയര്‍ ജോണിവാക്കറില്‍ നായകനായി തിരഞ്ഞെടുത്തത് ദുല്‍ഖറിനെ; അച്ഛന്റെ കഥാപാത്രത്തിന്റെ നിഴല്‍ ചെയ്യാന്‍ മടിച്ച് താരപുത്രനും

Malayalilife
രണ്ടര പതിറ്റാണ്ടിനു ശേഷം ജോണിവാക്കറിന്റെ രണ്ടാംഭാഗം ഒരുക്കാന്‍ ജയരാജ്; ജൂനിയര്‍ ജോണിവാക്കറില്‍ നായകനായി തിരഞ്ഞെടുത്തത് ദുല്‍ഖറിനെ; അച്ഛന്റെ കഥാപാത്രത്തിന്റെ നിഴല്‍ ചെയ്യാന്‍ മടിച്ച് താരപുത്രനും

മ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ജോണിവാക്കര്‍. സംവിധാന മികവ് കൊണ്ടും കഥകൊണ്ടും മലയാളികളെ ഏറെ അമ്പരപ്പിച്ച ചിത്രം ഒരുക്കിയത് ജയരാജാണ്. ജയരാജ്-മമ്മൂട്ടി ഈ സൂപ്പര്‍ ഹിറ്റ് ചിത്രം ജോണിവാക്കറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുല്‍ഖറാകും ചിത്രത്തിലെ നായകനെന്നായിരുന്നു അഭ്യൂഹം.

എന്നാല്‍ ജൂനിയര്‍ ജോണിവാക്കറിന്റെ കഥയുമായി ദുല്‍ഖറിനെ സമീപിച്ചെങ്കിലും നിരസിച്ചതായാണ് സൂചന. മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്റെ നിഴലില്‍ ഒരു കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ദുല്‍ഖര്‍ അറിയിച്ചത്. ദുല്‍ഖറില്ലെങ്കില്‍ പകരമാര് എന്ന ആലോചനയിലാണ്. ആ താരത്തിനായുള്ള കാത്തിരിപ്പിലാണ് ജയരാജ്.

സംവിധായകന്‍ ജയരാജ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ ഇപ്പോഴും മലയാളിയുടെ പ്രിയപ്പെട്ടവയാണ്. ഗിരീഷ് പുത്തഞ്ചേരി ആദ്യമായി പാട്ടെഴുതിയ ചിത്രവും ജോണിവാക്കര്‍ ആയിരുന്നു.

മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കര്‍ അവസാനിക്കുന്നത്. സിനിമയില്‍ മമ്മൂട്ടിയുടെ സഹായി ആയിരുന്ന കുട്ടപ്പായിയിലൂടെയാണ് ജൂനിയര്‍ ജോണി വാക്കറിന്റെ കഥ വികസിക്കുന്നത്.

jayaraj movie junior johnny walker

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES