Latest News

സംവിധായകനാകണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് ജയറാമും; മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നയൊരു സിനിമയൊരുക്കാൻ നടൻ

Malayalilife
സംവിധായകനാകണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് ജയറാമും; മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നയൊരു സിനിമയൊരുക്കാൻ നടൻ

നുകരണ കലയായ മിമിക്രിയുടെ ലോകത്ത് നിന്നും മലയാള സിനിമയുടെ സംവിധായകൻ പത്മാരാജൻ കണ്ടെടുത്ത നടനാണ് ജയറാം.1988-ൽ പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. കുടുംബകഥകളിലെ നായകനായി ഇപ്പോഴും വെള്ളിത്തിരയിൽ തിളങ്ങുന്ന നടൻ സംവിധാകനാകാനുള്ള ആഗ്രഹവും പങ്ക് വച്ചിരിക്കുകയാണ്. കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന് പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ്. പക്കാ കൊമേഴ്ഷ്യൽ ഫിലിമായിരിക്കില്ല. പകരം മലയാള പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നയൊരു സിനിമയായിരിക്കും താൻ ചെയ്യുകയെന്ന് ജയറാം പറഞ്ഞു.

പൃഥിരാജ്, മോഹൻലാലും കലാഭവൻ ഷാജോണുമൊക്ക സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഈ വേളയിലാണ് ജയരാമും സംവിധായകന്റെ വേഷമണിയുന്ന കാര്യം പങ്ക് വച്ചത്.

Read more topics: # jayaram about direction
jayaram about direction

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES