Latest News

നായകനൊപ്പം ശക്തനായ വില്ലന്‍'; കന്നഡയില്‍  ശിവരാജ്കുമാറിനൊപ്പം അരങ്ങേറ്റത്തിനൊരുങ്ങി ജയറാം

Malayalilife
 നായകനൊപ്പം ശക്തനായ വില്ലന്‍'; കന്നഡയില്‍  ശിവരാജ്കുമാറിനൊപ്പം അരങ്ങേറ്റത്തിനൊരുങ്ങി ജയറാം

ന്നഡ സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി നടന്‍ ജയറാം. ശിവരാജ്കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഗോസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. സംവിധായകന്‍ എം ജി ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. നായകനൊപ്പം നില്‍ക്കുന്ന ശക്തനായ നടനെ ആഗ്രഹിച്ചുവെന്നും ജയറാം എത്തിയതില്‍ സന്തോഷമുണ്ട് എന്നും സംവിധായകന്‍ പറഞ്ഞു.

'ഞങ്ങള്‍ രണ്ടു പേരും ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ ഭാഗമായതിനാല്‍ ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. കാണുമ്പോഴെല്ലാം ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ അത് ഗോസ്റ്റിലൂടെ സംഭവിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, സാധാരണയായി, ഒരു കഥയ്ക്ക് ഒരു നായകനും ഒരു വില്ലന്‍ ഉണ്ടാകും. എന്നാല്‍ ഇവിടെ അങ്ങനെ ഒരു വില്ലനില്ല. ഇരുവശത്തും ഗുണങ്ങളുണ്ട്. ജയറാമിന്റെ വേഷം അത്യധികം ശക്തമാണ്. ശിവരാജ്കുമാറില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. 

ഒക്ടോബര്‍ അവസാനം ബംഗളൂരുവിലെ ലൊക്കേഷനില്‍ ജയറാം ചേരും. രണ്ടുപേരും സ്‌ക്രീനില്‍ കാണാന്‍ ഒരു ട്രീറ്റ് ആയിരിക്കും,' ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നു. 'ജയറാം ഒരു നല്ല സുഹൃത്താണ്, ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. ഞങ്ങള്‍ പരസ്പരം ആരാധിക്കുന്നവരാണ്. ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹം തന്റെ അഭിനയത്തില്‍ കോമഡിയും മനോഹരമായി സംയോജിപ്പിക്കുന്നു, അതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ഗോസ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ വളരെ ആവേശത്തിലാണ് ഞാന്‍,' നടന്‍ ശിവരാജ് കുമാര്‍ പറഞ്ഞു.

Read more topics: # ജയറാം,#
jayaram debuted to kannada cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES